HOME
DETAILS
MAL
വിജയ്മല്യയെ ജൂലൈ 10ന് ഹാജരാക്കണമെന്ന് സുപ്രിം കോടതി
backup
May 11 2017 | 03:05 AM
ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ്മല്യയെ ജൂലൈ 10ന് ഹാജരാക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് സുപ്രിം കോടതിയുടെ ഉത്തരവ്. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കിവേണം കോടതിയില്‍ ഹാജരാക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന അദ്ദേഹത്തിനെതിരേ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സുപ്രിം കോടതിയെ സമീപിച്ചത്.
ബാങ്കുകളെ കബളിപ്പിച്ച കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കഴിയുന്ന അദ്ദേഹത്തെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അതിനിടയിലാണ് സുപ്രിം കോടതി ഉത്തരവ് വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."