HOME
DETAILS
MAL
കാരുണ്യ പദ്ധതി തുടരണമെന്ന് ചെന്നിത്തല
backup
May 29 2019 | 21:05 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നിലനിര്‍ത്തിക്കൊണ്ടുതന്നെ കാരുണ്യ ബെനവലന്റ് പദ്ധതിയും തുടരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മുന്‍ധനമന്ത്രി കെ.എം മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പദ്ധതി വന്നതോടെയാണ് ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
പുതുതായി കൊണ്ടുവന്നിട്ടുള്ള കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് കാരുണ്യ ബെനവലന്റ് പദ്ധതിയെന്ന പേരില്‍ത്തന്നെ തുടരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."