HOME
DETAILS
MAL
കര്‍ഷി ചലഞ്ചര്‍: യൂകി ഭാംബ്രി ക്വാര്‍ട്ടറില്‍
backup
May 11 2017 | 03:05 AM
കര്‍ഷി: എ.ടി.പി കര്‍ഷി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി ക്വാര്‍ട്ടറില്‍ കടന്നു.
ബോസ്‌നിയയുടെ ഏഴാം സീഡ് താരം ആല്‍ദിന്‍ സെറ്റ്കിച്ചിനെയാണ് താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 7-5. ഉക്രൈന്‍ താരം സെര്‍ജി സ്റ്റാകോവ്‌സ്‌കിയാണ് ക്വാര്‍ട്ടറില്‍ താരത്തിന്റെ എതിരാളി. അതേസമയം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു ശ്രീറാം ബാലാജി തോറ്റു പുറത്തായി. ബെലാറസിന്റെ എഗോര്‍ ജെറാസിമോവിനോടാണ് താരം പരാജയപ്പെട്ടത്.
സ്‌കോര്‍ 3-6, 4-6. രാംകുമാര്‍ രാമനാഥന്‍, വിഷ്ണുവര്‍ധന്‍, പ്രജ്‌നേഷ് ഗുണേശ്വരന്‍ എന്നിവര്‍ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."