ഏഷ്യന്‍ റെസ്ലിങ്: ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ
ന്യൂഡല്‍ഹി: ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുര്‍പ്രീത് സിങും ഹര്‍പ്രീത് സിങും വെങ്കല മെഡല്‍ പ്ലേ ഓഫ് റൗണ്ടില്‍ കടന്നു. 75 കിലോ വിഭാഗത്തിലാണ് ഗുര്‍പ്രീത് മത്സരിക്കുന്നത്. റെപഷാഗയില് വിജയിച്ചാണ് താരം മെഡലിനായി ലക്ഷ്യമിടുന്നത്.
അതേസമയം 80 കിലോ വിഭാഗത്തില്‍ ഹര്‍പ്രീതിനെ പരാജയപ്പെടുത്തിയ താരം ഫൈനലില്‍ കടന്നതോടെയാണ് ഹര്‍പ്രീതിന് മെഡല്‍ സാധ്യത തെളിഞ്ഞത്. ഇതോടെ താരത്തിന് വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ മത്സരിക്കാം.
നേരത്തെ മികച്ച തുടക്കമായിരുന്നു ഹര്‍പ്രീതിന് ലഭിച്ചത്. യോഗ്യതാ റൗണ്ടില്‍ യുയാ മേത്തയെ പരാജയപ്പെടുത്തിയ താരം ക്വാര്‍ട്ടറില്‍ കൊറിയയുടെ ജൂണ്‍ യുങ് കിമ്മിനോട് പരാജയപ്പെടുകയായിരുന്നു. വെങ്കലപോരാട്ടത്തില്‍ ചൈനയുടെ ജൂനിജെ നാ ആണ് താരത്തിന്റെ എതിരാളി.
ഗുര്‍പ്രീത് റെപഷാഗെയില് കിര്‍ഗിസ്ഥാന്റെ ബുര്ഗോ ബെയ്ഷാലിയേവിനെ പരാജയപ്പെടുത്തിയാണ് വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്.
നേരത്തെ ക്വാര്‍ട്ടറില്‍ മാക്സത് യെരെഷെപ്പോവിനോടാണ് ഗുര്‍പ്രീത് പരാജയപ്പെട്ടത്. ചൈനയുടെ ബിന്‍ യാങാണ് വെങ്കല പോരാട്ടത്തില്‍ ഗുര്‍പ്രീതിന്റെ എതിരാളി. അതേസമയം 66 കിലോ വിഭാഗത്തില്‍ രവീന്ദര്‍, 98 കിലോ വിഭാഗത്തില്‍ ഹര്‍ദീപ്, 130 കിലോയില്‍ നവീന്‍ എന്നിവര്‍ പരാജയതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."