HOME
DETAILS
MAL
ഈ വര്‍ഷം പലായനത്തിനിടെ കൊല്ലപ്പെട്ടത് 1,300ലേറെ പേരെന്ന് യു.എന്‍ റിപ്പോര്‍ട്ട്
backup
May 11 2017 | 04:05 AM
ജനീവ: ഈ വര്‍ഷം പലായനത്തിനിടെ 1,300ലേറെ അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് അഭയാര്‍ഥികളുമായി പുറപ്പെട്ട രണ്ടു കപ്പല്‍ കൂടി തകര്‍ന്നതോടെയാണ് കൊല്ലപ്പട്ടവരുടെ സംഖ്യ ഇത്രയുമുയര്ന്നത്.
മധ്യധരണ്യാഴി മുറിച്ചുകടക്കുന്നതിനിടെയാണ് മുഴുവന്‍ അഭയാര്‍ഥികളും കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലിബിയന്‍ തീരത്ത് ഞായറാഴ്ച കപ്പല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 163 പേര് കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തെന്നും പലായനത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ അപകടമാണിതെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.
ഉത്തര ആഫ്രിക്കയില്‍നിന്ന് 43,000 അഭയാര്‍ഥികള്‍ ഈ വര്‍ഷം ഇറ്റലിയിലേക്ക് പലായനം ചെയ്തെന്നും ഇവര്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തത് അപകടമേഖലയായ മധ്യധരണ്യാഴിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."