HOME
DETAILS

കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു

  
backup
May 11 2017 | 04:05 AM

kerala-maritime-board-bill

തിരുവനന്തപുരം: 2014 ല്‍ നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു.  ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബില്‍ തിരിച്ചയച്ചത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ബില്‍ മടക്കി അയച്ചിരുന്നു.

രാഷ്ട്രപതി പുന:പരിശോധിക്കണമെന്ന് പറഞ്ഞ ബില്‍ മടക്കി അയക്കുന്നത് ശരിയാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ചോദിച്ചു. രാഷട്രപതി പുന:പരിശോധിക്കണമെന്നും ഗവര്‍ണര്‍ പിന്‍വലിക്കണമെന്നും പറയുന്നതില്‍ ഭരണഘടനാപരമായി പ്രശ്‌നമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ക്രമപ്രശ്‌നം ഉന്നയിക്കേണ്ടതില്ലെന്നും  നിയമോപദേശം തേടിയിട്ടാണ് പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ബില്ലിന് അംഗീകാരം ലഭിച്ചാല്‍ തീരദേശ സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ തുറമുഖങ്ങളുടെയും പ്രവര്‍ത്തനം മാരിടൈം ബോര്‍ഡിനു കീഴിലാവും. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും പ്രാതിനിധ്യം ബോര്‍ഡില്‍ ഉറപ്പാക്കിയിട്ടുണ്ട്. ചെറുകിട തുറമുഖങ്ങളുടെ വാണിജ്യപരവും നിയമപരവുമായ ചുമതലകള്‍ മാരിടൈം ബോര്‍ഡുകളില്‍ നിക്ഷിപ്തമാണ്. പൂര്‍ണമായും സ്വയംഭരണാധികാരമുള്ളതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളെക്കാള്‍ കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം ബോര്‍ഡിനുണ്ടാകും. മാരിടൈം മേഖലകളെ നിയന്ത്രിക്കേണ്ടതും അവയുടെ പുരോഗതിയെ ഏകോപിപ്പിക്കേണ്ടതും ബോര്‍ഡിന്റെ ചുമതലയാണെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  11 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  11 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  11 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  11 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  11 days ago