HOME
DETAILS
MAL
കൊലപ്പെടുത്തുന്നതിനു മുമ്പ് സൈനികന് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി റിപ്പോര്‍ട്ട്
backup
May 11 2017 | 07:05 AM
ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവ സൈനികന് ഉമര്‍ ഫയാസ് ക്രൂരമര്‍ദനത്തിനും ഇരയായതായി റിപ്പോര്‍ട്ട്. വെടിവെച്ച് കൊല്ലുന്നതിന് മുമ്പ് ഫയാസിനെ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ശരീരത്തിലുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുപയോഗിച്ചാണ് മര്‍ദ്ദനമെന്നാണ് സൂചന.
കൂടാതെ തലക്കും താടിയെല്ലിനും വയറിനും നിരവധി തവണ വെടിയേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഷോപിയാനിലെ ഹര്‍മൈന്‍ ഗ്രാമത്തില്‍ അമ്മാവന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാത്രയില്‍ കല്യാണ വീട്ടിലെത്തിയ മൂന്നംഗ സംഘം ഫയാസിനെ വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."