HOME
DETAILS
MAL
കേന്ദ്രമന്ത്രി വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
backup
October 19 2020 | 01:10 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഏറ്റവും മോശമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലേതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കുന്ന അവസരത്തില്‍ കേരളത്തിന്റെ അനുഭവത്തിലൂടെ ആളുകളുടെ കൂട്ടായ്മ ഇല്ലാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യം കേന്ദ്രമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്നും വിമര്‍ശനം ഉന്നയിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഓണസമയത്തെ കൂട്ടംകൂടലുകളെ കുറിച്ചാണ് ഹര്ഷവര്ധന് പറഞ്ഞത്, ഇക്കാര്യം മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയമായ വൈരാഗ്യം നോക്കാതെ കൊവിഡ് ബാധയുടെ നാള് മുതല്‍ ഇന്നോളം കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമെന്ന് അദ്ദേഹം അഭിനന്ദിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."