HOME
DETAILS
MAL
കോണ്‍സുലേറ്റിന് സര്‍ക്കാരുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താന്‍: ശിവശങ്കറിന്റെ മൊഴി പുറത്ത്
backup
October 19 2020 | 01:10 AM
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന് സര്‍ക്കാരുമായുള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനായിരുന്നുവെന്നും അതിനായി തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്നും ശിവശങ്കറിന്റെ മൊഴി. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് ഒപ്പമുള്ള മൊഴിയാണ് ഇന്നലെ പുറത്തായത്.
2016 മുതല്‍ സര്‍ക്കാരും കോണ്‍സുലേറ്റും തമ്മില്‍ ഉള്ള പോയിന്റ് ഓഫ് കോണ്ടാക്ട് താനായിരുന്നു. എന്നാല്‍ 2017ല്‍ ക്ലിഫ് ഹൗസില്‍ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓര്‍മയില്ലെന്നും മൊഴിയിലുണ്ട്. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്ന പലവട്ടം സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സഹായവും സ്വപ്നക്ക് നല്‍കിയിട്ടില്ല. സൗന്ദര്യവര്‍ധക വസ്തുക്കള്‍ അടക്കം ഇത്തരത്തില്‍ കൊണ്ടുവരാറുണ്ടെന്നും അതു വില്‍പന നടത്താറുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.
യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാധനങ്ങള്‍ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയില്‍ വില്‍ക്കുകയാണ് പതിവെന്നുമാണ് സ്വപ്ന പറഞ്ഞിരുന്നത്. 'കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്ന കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്നും സ്വപ്ന അറിയിച്ചിരുന്നു. എന്നാല്‍ സ്വര്‍ണമാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് പറയുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ല.
സ്വപ്നക്കൊപ്പം മൂന്ന് തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. റീ ബില്‍ഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നു. റെഡ് ക്രസന്റുമായി ഒരു തവണ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും പലതവണ കണ്ടതായുള്ള സ്വപ്നയുടെ മൊഴി സംബന്ധിച്ച് ശിവശങ്കര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."