HOME
DETAILS
MAL
പാലക്കാട് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം
backup
October 19 2020 | 05:10 AM
പാലക്കാട്: പയറ്റുകാട് വ്യാജമദ്യം കഴിച്ചതിനെത്തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. ചെല്ലങ്കാവ് ആദിവാസി കോളനിയിലെ ശിവന്( 42), രാമന്(60), അയ്യപ്പന്(53) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം മദ്യപിച്ച ഏഴുപേരെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
വ്യജമദ്യമാണോയെന്ന കാര്യം മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ എന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."