'ഡോക്ടറെന്ന കിനാവിലേക്ക് പറക്കാന്‍ കരുത്തായത് കോച്ചിങ് സെന്ററിലെ അധ്യാപകന്‍'- മാറ്റേറെയാണ് പ്രാരാബ്ധങ്ങളുടെ ഉലയില്‍ ചുട്ടെടുത്ത ആയിഷയുടെ 193ാം റാങ്കിന്
കോഴിക്കോട്: ജീവിതത്തിന്റെ പ്രയാസങ്ങള്‍ക്കിടയില്‍ ഇതൊന്നും തന്നെപ്പോലുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് നൂറു തവണ ചിന്തിട്ടുണ്ട് ആയിഷയെന്ന ഈ കൊച്ചുപെണ്‍കുട്ടി. നീറ്റില്‍ അഖിലേന്ത്യാ തലത്തില്‍ നീറ്റില്‍ 193 ആം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 37 ആം റാങ്കും നേടിയ ആയിഷ. കോഴിക്കോട് കക്കോടി പഞ്ചായത്തിലെ പാലത്ത് കെ.പി സലീമിന്റെ മകള്‍.
കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായിരുന്ന സലീമിന് തങ്ങാവുന്നതായിരുന്നില്ല എന്‍ട്രസ് കോച്ചിങ്ങും മറ്റു ചിലവുകളും. പഠനത്തില്‍ ഏറെ മുന്നിലായിരുന്നിട്ടും തനിക്കിത് മുന്നോട്ടു കൊണ്ടു പോവാനാവില്ലെന്ന് പലതവണ ചിന്തിച്ചു ഈ പെണ്‍കുട്ടി.
അപ്പോഴാണ് ബാലുശേരിയിലെ കാറ്റലിസ്റ്റ് എന്ന ട്യൂഷന്‍ സെന്ററിലെ റുബീഷ് എന്ന് പേരുള്ള അദ്ധ്യാപകന്‍ അവളിലേക്കെത്തുന്നത്. ഫീസില്ലാതെ പഠിപ്പിക്കാം ഈ കൊച്ചുമിടുക്കിയെ എന്ന് അദ്ദേഹം തീരുമാനിച്ചു. പഠിക്കാനുള്ള അവളുടെ ആശയും നേടിയെടുക്കാനുള്ള നിശ്ചയ ദാര്‍ഢ്യവും അത്രക്കേറെയാണെന്ന് ആ അധ്യാപകന്‍ മനസ്സിലാക്കിയിരുന്നു. റുബീഷ് മാഷാണ് തന്റെ കിനാവുകളിലേക്ക് പറന്നുയരാന്‍ കരുത്തായതെന്ന് ആയിഷ വീണ്ടും വീണ്ടും പറയുന്നു. മാഷിന്റെ സ്‌നേഹം പതിന്മടങ്ങായി തിരിച്ചു നല്‍കാനായല്ലോ എന്നാണ് അവളുടെ സന്തോഷം.
ചിട്ടയായ പഠനം. മനസ്സുരുകിയുള്ള പ്രാര്‍ത്ഥന. ഉപ്പയുടേയും ഉമ്മയുടേയും പിന്തുണ. മാഷ് നല്‍കിയ കരുത്ത്. മനസ്സിരുത്തി പഠിക്കൂ. നിങ്ങള്‍ക്കും നേടാം..തന്റെ പിന്‍മുറക്കാരോട് ആയിഷക്ക് പറയാനുള്ളത ഇതു മാത്രമാണ്.
ആയിഷ പഠിച്ചതെല്ലാം സാധാരണ സ്‌ക്കൂളിലാണ്. ചേളന്നൂര്‍ എ.കെ.കെ.ആര്‍ എച്ച്.എസ്.എസിലായിരുന്നു പ്ലസ്ടു. പത്താം ക്ലാസിലും പ്ലസ്ടുവിലുമെല്ലാം മികച്ച വിജയമായിരുന്നു ആയിഷക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."