ഇന്ത്യന്‍ ക്യാംപില്‍നിന്ന് ആറുപേര്‍ കൂടി പുറത്തായി
ന്യൂഡല്‍ഹി: കിങ്സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാംപില്‍ നിന്ന് ആറു പേര്‍കൂടി പുറത്തായി. പുതുതായി നിയമിച്ച ക്രൊയേഷ്യന്‍ പരിശീലകനാണ് ആറു താരങ്ങളെകൂടെ ക്യാംപില്‍നിന്ന് തിരിച്ചയച്ചത്. നേരത്തെ ആറു താരങ്ങളെ പുറത്താക്കിയിരുന്നു. നാരായണ്‍ ദാസ്, സലാം രഞ്ജന്‍, റൗളിങ് ബോര്‍ജസ്, ധന്പാല് ഗണേഷ്, കോമള്‍ തട്ടാല്‍, അന്‍വര്‍ അലി എന്നിവരാണ് പുറത്തായത്. ഇതില്‍ അന്‍വര്‍ അലി പരുക്ക് കാരണമാണ് ക്യംപ് വിട്ടിട്ടുള്ളത്. സ്റ്റിമാച്ച് ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ഛേത്രിയാണെങ്കിലും മികച്ച പ്രകടനം ഉണ്ടെങ്കില്‍ മാത്രമേ ടീമിലെടുക്കൂ എന്ന കാര്യം വ്യക്തമാക്കിയിരുന്നു.
ഇതോടെ 37 അംഗ ക്യാംപ് 25 അംഗങ്ങളായി കുറഞ്ഞു. നേരത്തെ സുമീത് പസി, റെഡീം ട്ലാംഗ്, നന്ദ കുമാര്‍, ബിക്രം ജിത്, ജര്‍മ്മന്‍ പ്രീത്, വിശാല്‍ കെയ്ത് എന്നിവരും ടീമില്‍ നിന്ന് പുറത്തായിരുന്നു. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന് എന്നിവര്‍ ടീമില്‍ തുടരുന്നുണ്ട്. ഉടന്‍ തന്നെ 23 അംഗ ടീമിനെ സ്റ്റിമാച്ച് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."