തിക്കോടി ആവിയില്‍നിന്ന് മണല്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്ന്
പയ്യോളി: തിക്കോടി കല്ലകത്ത് ബീച്ചില്‍ കടലിനോടു ചേര്‍ന്നുള്ള ആവിയില്‍ നിന്നു മണല്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു ആവി സംരക്ഷണ കൂട്ടായ്മ ആവശ്യപ്പെട്ടു.
ആവിയില്‍ മണല്‍ നിറഞ്ഞതിനാല്‍ മഴക്കാലത്ത് ശുദ്ധജലം സംരക്ഷിച്ചുനിര്‍ത്താന്‍ സാധിക്കാതെ വരികയും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി പരിസര പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളം മലിനമാവുകയും ചെയ്യുകയാണ്. കുടിവെള്ള പ്രശ്നം രൂക്ഷമായ ആവിക്കല്‍ തീരദേശ പ്രദേശങ്ങളില്‍ സ്വന്തമായി കുടിവെള്ള പദ്ധതി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നേതാജി ഗ്രന്ഥാലയം സംഘടിപ്പിച്ച കൂട്ടായ്മ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് സി. ഹനിഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.കെ പ്രേമന് അധ്യക്ഷനായി. ഭാരവാഹികള്‍: എം.കെ പ്രേമന് (പ്രസി), ടി. ഖാലിദ്, രമ ചെറുകുറ്റി (വൈ. പ്രസി), സി.എച്ച് രമേശ് (ജന. കണ്വ), വി. ഹാഷിം കോയ, ഇ.പി മോഹന്‍ദാസ്, ബൈജു ചാലില്‍ (കണ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."