HOME
DETAILS

ദക്ഷിണാഫ്രിക്കയില്‍ വനിതകള്‍ക്ക് കാബിനറ്റില്‍ പകുതി പ്രാതിനിധ്യം; പ്രതിപക്ഷ നേതാവിന് മന്ത്രിസ്ഥാനം

  
backup
May 30, 2019 | 8:40 PM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%be%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%bf


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിരില്‍ രാമഫോസ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. രാജ്യ ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭയില്‍ വനിതാ പ്രതിനിധികള്‍ക്കും പുരുഷ പ്രതിനിധികള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കി . 28 മന്ത്രിമാരാണ് ആകെയുള്ളത്. ഇതില്‍ വനിതാ മന്ത്രിമാരിലൊരാള്‍ പ്രതിപക്ഷ നേതാവായ പാട്രിഷ്യ ഡേ ലില്ലെയാണ്. ഗുഡ് പാര്‍ട്ടി അംഗമായ ഇവര്‍ അടിസ്ഥാന വികസന മന്ത്രിയാണ്. മെയ് എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഭൂരിപക്ഷം നേടിയത്. ദക്ഷിണാഫ്രിക്കയിലെ 36 അംഗ മന്ത്രിസഭയിലെ അംഗബലം വെട്ടിക്കുറച്ച് 28 ആക്കിയിരുന്നു. ധനകാര്യമന്ത്രി ടിറ്റോ മബോവേനിയും പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രി പ്രവിന്‍ ഗൊര്‍ധാനും മന്ത്രിസഭയില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഊര്‍ജകാര്യ മന്ത്രിയും ഏറ്റവും കൂടുതല്‍ കാലം മന്ത്രി പദവി വഹിച്ച ആളുമായ ജെഫ് റാദെബെയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല.


'ഞാന്‍ ഇന്ന് നിയമിച്ച ഒരു കാര്യം മനസില്‍ വയ്ക്കണം, ആഫ്രിക്കന്‍ ജനതയുടെ പ്രതീക്ഷ എക്കാലത്തേതിലും വലുതാണ്.' അത് നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത് -റമഫോസ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു. അതേസമയം, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഡേവിഡ് മബുസയെയാണ് റാമപോസയുടെ ഡെപ്യൂട്ടിയായി തെരഞ്ഞെടുത്തത്. ഇതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ എത്യോപന്‍ പ്രധാനമന്ത്രിയും തന്റെ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കിയിരുന്നു. റുവാണ്ട മന്ത്രിസഭയിലും സ്ത്രീപുരുഷ അനുപാതം തുല്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  3 days ago
No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  3 days ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  3 days ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  3 days ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  3 days ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  3 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  4 days ago