ആറാട്ടുപുഴ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം നൂറോളം വീടുകള്‍ വെള്ളത്തില്‍
ഹരിപ്പാട്: ആറാട്ടുപുഴ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായത് തീരദേശവാസികളെ ദുരിതത്തിലാഴ്ത്തി. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും ആറാട്ടുപുഴയിലും സമീപതീരങ്ങളിലും കടല്‍ കയറി. വലിയഴീയ്ക്കല്‍, പെരുമ്പള്ളി, രാമഞ്ചേരി ,നല്ലാണിയ്ക്കല്‍, വട്ടച്ചാല്‍, കള്ളിക്കാട് ഭാഗങ്ങളിലെല്ലാം കടല്‍ കരയിലേക്ക് കയറി. കടല്‍ അടിച്ചു കയറ്റുന്ന വെള്ളം ജനവാസ പ്രദേശങ്ങളിലേക്ക് ഒഴുകുന്നത് കാരണം ജനങ്ങള്‍ ദുരിതത്തിലാണ്.
വലിയഴീയ്ക്കല്‍, പെരുമ്പള്ളി ഭാഗങ്ങളില്‍ ഏകദേശം മുപ്പതോളം വീടുകള്‍ വെള്ളത്തിലാണ്. കള്ളിക്കാട് മീശമുക്ക്, നല്ലാണിയ്ക്കല്‍ എന്നിവിടങ്ങളില്‍ നാല്‍പതോളം വീടുകളില്‍ വെള്ളം കയറി. പെരുമ്പള്ളി ജങ്കാര്‍ ജങ്ഷന് വടക്കുഭാഗത്ത് കായലും കടലുമായി വലിയ ദൂര വ്യത്യാസമില്ല. ഇവിടെ പൊഴി രൂപപ്പെടുവാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അധികൃതര്‍ കാണിയ്ക്കുന്ന അവഗണന കാരണം വലിയ ചാക്കില്‍ മണല്‍ നിറച്ച് കടലിനെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. തെങ്ങ് മുതലായ ഒട്ടേറെ വൃക്ഷങ്ങള്‍ കടപുഴകി. ഇടവിളകൃഷികളും, പച്ചക്കറി കൃഷികളും നശിച്ചു.
പല ഭാഗങ്ങളിലും തിരമാലകളോടൊപ്പം മണലും റോഡുകളിലേക്ക് അടിച്ചു കയറുന്നതിനാല്‍ യാത്രാ ദുരിതവും രൂക്ഷമാണ്. ഇരുചക്ര യാത്രികരും കാല്‍നടക്കാരുമാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. വലിയഴീയ്ക്കലിലും വന്‍തോതില്‍ മണല്‍ റോഡിലേക്ക് അടിച്ചു കയറിയിട്ടുണ്ട്. ഇതുമൂലം ഇവിടേയ്ക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ബസുകളെല്ലാം തറയില്‍ കടവില്‍ ട്രിപ്പവസാനിപ്പിച്ച് മടങ്ങുകയാണ്. റോഡില്‍ അടിഞ്ഞു കയറിയ മണല്‍ മാറ്റി ഗതാഗത തടസ്സം മാറ്റുന്നതില്‍ അധികൃതര്‍ അലംഭാവം കാണിയ്ക്കുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."