രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്; നൂറുദിന കര്‍മ പരിപാടിക്ക് അംഗീകാരം നല്‍കും
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്നു ചേരും. വിവിധ മന്ത്രാലയങ്ങള്‍ പദ്ധതിയിട്ട നൂറു ദിന കര്‍മ പരിപാടികള്‍ക്ക് അംഗീകാരം നല്‍കലായിരിക്കും പ്രധാന അജണ്ട.
വിദ്യാഭ്യാസ മേഖലയില്‍ ഉടച്ചുവാര്‍ക്കലാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന പദ്ധതി. ജി.എസ്.ടി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍ തുടങ്ങിയ സാമ്പത്തിക പദ്ധതികളും നൂറു ദിന കര്‍മ പരിപാടിയില്‍ ഉണ്ട്.
വ്യാഴാഴ്ചയാണ് രാജ്യത്തിന്റെ 17-ാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചൊല്ലിയത്. മോദിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 24 കാബിനറ്റ് മന്ത്രിമാരും ഒന്‍പത് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്ന് വി. മുരളീധരന്‍ സഹമന്ത്രിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."