'ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കും'
കോഴിക്കോട്: കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറും മുന്‍കേന്ദ്രമന്ത്രിയുമായ ഡോ. സുദര്ശന് നാച്ചിയപ്പ.
മതേതരജനാധിപത്യ ചേരിയില്‍ ഉണ്ടാവുന്ന വിള്ളലാണ് ബി.ജെ.പിയെ അധികാരത്തിലേറാന്‍ സഹായിച്ചത്. അത്തരം പ്രവണത ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രത കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി ഓഡിറ്റോറിയത്തില്‍ ജില്ലാ നേതൃയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച രീതിയില്‍ സംഘടനയെ നയിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്, എം.ഐ ഷാനവാസ് എം.പി, മുന്‍മന്ത്രിമാരായ അഡ്വ. പി. ശങ്കരന്, അഡ്വ. എം.ടി പത്മ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി.എം നിയാസ്, കെ.പി ബാബു, പി. മൊയ്തീന്, ഐ. മൂസ സംബന്ധിച്ചു.
മെമ്പര്‍ഷിപ്പ് പുസ്തകങ്ങള്‍ ഈ മാസം 25ന് മുന്‍പ് ഡി.സി.സിയില്‍ തിരിച്ചേല്‍പ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."