സഞ്ജനയുടെ കവിതകളില്‍ കുഞ്ഞുമനസ്സിന്റെ ആധികള്‍
കോഴിക്കോട്: കുഞ്ഞുമനസ്സുകളില്‍ ഇന്ന് ഒരുപാട് ആധികളാണ് സ്‌കൂളിലെ മാര്‍ക്ക്, ട്യൂഷന്‍, രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍.. അങ്ങനെ ഇന്ന് കുട്ടികള്‍ നേരിടുന്നമാനസിക സംഘര്‍ഷങ്ങളുടെ ആവിഷ്‌കാരവുമായ പന്ത്രണ്ട് വയസ്സുകാരി ആര്‍.സഞ്ജനയുടെ ഇഗ്ലീഷ് കവിതാ സമാഹാരം 'മിറര്‍' എഴുത്തുകാരി ഡോ: ഖദീജ മുംതാസ് പ്രകാശനം ചെയ്തു.
28 കവിതകളാണ് സഞ്ജനയുടെ മിററില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാം കുഞ്ഞുങ്ങള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളെ തുറന്നുകാട്ടുന്നു. കവിതയിലൂടെ കുഞ്ഞുകവിയത്രിയുടെ സംഘര്‍ഷങ്ങളെയും കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങളെയും തുറന്ന് പറയുന്നു. പുസ്തകത്തിലെ പ്രധാന കവിത 'മിററില്‍' പൊയ്മുഖങ്ങളിലൂടെ കവിയത്രി ടെക്ക് യുഗത്തിലെ കുട്ടികളെ രക്ഷിതാക്കള്‍ പൊയ്മുഖം അണിയിച്ച് അവരെ അവരുടെ ഇഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് മറ്റാരെയോ സൃഷ്ടിക്കുന്നതായി പറയുന്നു.
അപൂര്‍വ്വമായി കുട്ടികളില്‍ കാണുന്ന കവി ഹൃദയമാണ് സഞ്ജനയിലെന്ന് കവി പി.പി ശ്രീധരനുണ്ണി പറഞ്ഞു. മുതിന്ന കവികള്‍ കടന്നുപോകുന്ന അങ്ങേ അറ്റത്തുള്ള വലിയ ചിന്തകളുടെ ഭാരമാണ് ഈ കുഞ്ഞു ഹൃദയത്തിലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളില്‍ വല്ലാത്ത സമ്മര്‍ദ്ദങ്ങള്‍ അഴിച്ചുവിടുന്നതിന്റെ തുറന്നെഴുത്താണ് സഞ്ജനയുടെ കവിതയില്‍ കാണാന്‍ കഴിയുന്നതെന്ന് ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു.
കമാല്‍ വരദൂര്‍, ടി.പി മമ്മു മാസ്റ്റര്‍, ഡോ. ശരത് മണ്ണൂര്‍, പി.എ നൗഷാദ് സംസാരിച്ചു. വടകര ഗോകുലം സ്‌കൂള്‍ ഏഴാം ക്ലാസുകാരിയാണ് സഞ്ജന.
അമ്മ എസ്.ബി.ടി അസ്സിസ്റ്റന്‍് മാനേജര്‍ സുനിതയാണ് കുഞ്ഞു കവിഹൃദയം കണ്ടെത്തുന്നത്. എല്ലാവിധ പ്രോല്‍സാഹനവുമായി സഞ്ജനയുടെ കൂടെ അഛന്‍ രാമചന്ദ്രനുമുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."