നവയുഗം ദമാം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ദമാം: നവയുഗം സാംസ്‌ക്കാരികവേദി ദമാം, ദല്ല മേഖല കമ്മിറ്റികള്‍ സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ റമദാന്‍ സന്ദേശം നല്‍കി. നവയുഗം കേന്ദ്രഭാരവാഹികളായ ഷാജി മതിലകം, ബെന്‍സിമോഹന്‍, എം.എ വാഹിദ് കാര്യറ, ജമാല്‍ വില്യാപ്പള്ളി, സാജന്‍ കണിയാപുരം, മഞ്ജു മണിക്കുട്ടന്‍, ദാസന്‍ രാഘവന്‍, അരുണ്‍ ചാത്തന്നൂര്‍, ഷിബുകുമാര്‍, ഉണ്ണി പൂച്ചെടിയല്‍ എന്നിവര്‍ പങ്കെടുത്തു.
ഗോപകുമാര്‍, സനു മഠത്തില്‍, വിനീഷ്, മിനി ഷാജി, നിസ്സാം കൊല്ലം, രാജേഷ് ചടയമംഗലം, ശ്രീലാല്‍, മണിക്കുട്ടന്‍, തമ്പാന്‍ നടരാജന്‍, സുകു പിള്ള, കോശി തരകന്‍, സാബു വര്‍ക്കല, രാജ്കുമാര്‍, ഷബീര്‍, അലി, ജല്‍സണ്‍, സന്തോഷ്, ഷാഹിദ്, നസീര്‍, ഉണ്ണി, രതീഷ് ജെ മാര്‍ട്ടിന്‍, രാംദാസ്, ഹംസ പട്ടാമ്പി, സൈഫുദ്ദീന്‍, ഷറഫ്, വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."