HOME
DETAILS

പച്ചക്കറിയില്‍ ഹരിതവിപ്ലവം സൃഷ്ടിച്ച് ദമ്പതികള്‍

  
backup
May 13, 2017 | 3:57 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d



ഈരാറ്റുപേട്ട: പച്ചക്കറി കൃഷിയില്‍ ഹരിതവിപ്ലവം സൃഷ്ടിച്ച് ദമ്പതികള്‍. ഈരാറ്റുപേട്ട പഴയമ്പള്ളില്‍ അബ്ദുല്‍ സലാമും ഭാര്യ വി.പി .ബഷീറയുമാണ് പച്ചക്കറി കൃഷിയില്‍ ഹരിതവിപ്ലവം സൃഷ്ടിച്ച് ദമ്പതികള്‍. ഒരു നിയോഗമാണ് കൃഷി; മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറിയിലെ കൊടിയ വിഷത്തെ കുറിച്ച് കേട്ടറിഞ്ഞ നാള്‍ മുതലാണ് സ്വന്തമായി കൃഷി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
പച്ചക്കറി വിത്തുകള്‍ വെറുതെ നട്ടതു കൊണ്ട് കറിവയ്ക്കാന്‍ കിട്ടില്ല എന്നു മനസ്സിലാക്കിയതോടെ വിദഗ്ധരുടെ സഹായം അവലംബിച്ചു  ചെറിയ തോതില്‍ കൃഷി ആരംഭിച്ചു വെന്ന് ഈരാറ്റുപേട്ട പഴയമ്പള്ളില്‍ അബ്ദുല്‍ സലാം പറഞ്ഞു. പടവലം, വെണ്ട, പാവല്‍ പയര്‍, വഴുതന, ചീര പലയിനം, കോവക്ക,  മുരിങ്ങ എന്നിവയെല്ലാം നട്ടു നച്ചു . അബ്ദുസ്സലാം  ജൈവ കൃഷിയിലൂടെ വിപ്ലവം തന്നെ സൃഷ്ടിച്ചു. തൊടി നിറയെ പച്ചക്കറി എന്നാല്‍ എത്ര കിലോ ഉല്‍പാദിപ്പിച്ചാലും വിലക്ക് നല്‍കാറില്ല ആവശ്യക്കാര്‍ക്ക് ഒരു കറിക്കുള്ളത് പറിച്ചു നല്‍കും.
ഇഷ്ടക്കാര്‍ക്കും അയല്‍ വാസികള്‍ക്കും നല്‍കും കഴിഞ്ഞ മാസം പറമ്പു നിറയെ മുരിങ്ങക്കായ കൊണ്ട് നിറഞ്ഞിരുന്നു.
പച്ചക്കറി മാത്രമല്ല പറമ്പു നിറയെ പഴങ്ങളാണ് വീടു  കഴിഞ്ഞുള്ള ഭാഗം മുഴുവന്‍ തോട്ടമാണ് റംപുട്ടാന്‍, ഫിലേസാന്‍ പലതരം, മാവ് പലയിനം, പേര, ഫാഷന്‍ ഫ്രൂട്ട്, ആകാശ വെള്ളരി, മുള്ളാത്ത, ചാമ്പകള്‍, ചീമ നെല്ലി, ഔഷധ സസ്സ്യങ്ങള്‍ മഞ്ഞള്‍, ഇഞ്ചി, ചേമ്പ് ,കാച്ചില്‍, ചേന, മീന്‍ വളര്‍ത്തല്‍ എന്നു വേണ്ട എല്ലാത്തരം കൃഷികളുമുണ്ട് ഭാര്യ വി.പി .ബഷീറ മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു രണ്ടു വര്‍ഷമായി റിട്ടയറായിട്ട് ഇപ്പോള്‍ പച്ചക്കറി കൃഷിയില്‍ അബ്ദുല്‍ സലാമിനെ സഹായിക്കുന്നുണ്ട്.
ഇനിയുള്ള കാലം വാങ്ങി കഴിക്കുന്നതിലും  നാം തന്നെ കൃഷി ചെയ്യുന്നതാണ് നല്ലതെന്ന് ടീച്ചര്‍ പറയുന്നു. വളരെ കുറഞ്ഞ സ്ഥലത്തും നമുക്ക് കൃഷി ചെയ്യാം ഒരു വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറിക്ക് മനസ്സു വച്ചാല്‍ മതി. നമ്മുടെ കാലാവസ്ഥക്കനുസൃതാമായ കുഷികള്‍ മാറി മാറി ചെയ്യണം.
മഴക്കാലമായാല്‍ പോളീ ഹൗസിലേക്ക് കൃഷി മാറും വിത്തുല്‍പാദിപ്പിക്കുന്നതിനായി   സര്‍ക്കാര്‍ സബ്‌സിഡിയോടെ പോളീ ഹൗസ് നിര്‍മ്മിച്ചിട്ടുണ്ട്. മഴക്കാലത്ത് അവിടെ എല്ലാതരം കൃഷിയും ചെയ്യാം എന്നാല്‍ വള്ളിയിനങ്ങളാണ് കൂടുതലും വിളവ് ലഭിക്കുന്നത്. വെണ്ടയും വഴുതിനയും, പയറും, പാവലും, കക്കരിയും ഒക്കെ മാറി ചെയ്യും വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് അബ്ദുസ്സലാം അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂഞ്ഞാര്‍ കൃഷി ഓഫീസര്‍ റജിമോള്‍ തോമസില്‍ നിന്നും ലഭിക്കുന്നുണ്ട്.
സ്‌കൂളുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചതോടെ പല സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ തോട്ടം സന്ദര്‍ശിക്കുന്നുണ്ട്. കൃഷി ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും അബ്ദുസ്സലാമിന്റെ കൃഷിയിടം മാതൃകയാണ് കഴിഞ്ഞ വര്‍ഷം മികച്ച കര്‍ഷകനുള്ള അവാര്‍ഡും അബ്ദുസ്സലാമിനു ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  20 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  20 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  20 days ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  20 days ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  20 days ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  20 days ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  20 days ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  20 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  20 days ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  20 days ago