കിരണ്‍ബേദി മടങ്ങുന്നു
മാഹി: മൂന്ന് വര്‍ഷത്തെ ഭരണത്തിനുശേഷം പുതുച്ചേരി ഗവര്‍ണര്‍ ഡോ. കിരണ്‍ബേദി മടങ്ങിപ്പോകുന്നു. 2016 മെയ് 29ന് പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായി കിരണ്‍ബേദി അധികാരമേറ്റ ശേഷമാണ് നാരായണസാമി മന്ത്രിസഭ ഭരണമേറ്റെടുക്കുന്നത്. ലഫ്. ഗവര്‍ണര്‍ എന്ന നിലയില്‍ സമ്പൂര്‍ണ അധികാരം പ്രയോഗിച്ച കിരണ്‍ബേദിയുടെ മൂന്ന് വര്‍ഷങ്ങള്‍ ഏറെ വിവാദമായിരുന്നു.
മന്ത്രിസഭയെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രതലത്തില്‍ നടത്തിവരികയായിരുന്നു. കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചതും വികസന പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതികള്‍ പോലും നടപ്പാക്കാനാകാത്ത വിധം ഫയലുകള്‍ തടഞ്ഞുവെച്ചതുമുള്‍പ്പടെ എന്നും വിവാദത്തിന്റെ നാളുകളായിരുന്നു. മന്ത്രിസഭയുടെ നിര്‍ദേശങ്ങള്‍ പാടെ നിരാകരിച്ച് കീഴ്‌വഴക്കങ്ങളെ മറികടന്ന് 30 അംഗ നിയമസഭയില്‍ മൂന്ന് ബി.ജെ.പിക്കാരെ നോമിനേറ്റഡ് എം.എല്‍.എമാരാക്കി ദൈനംദിന ഭരണത്തില്‍ പോലും ഇടപെടുന്ന അവസ്ഥയുണ്ടായി. ഗവര്‍ണരുടെ നടപടികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പലവട്ടം ഹെക്കോടതിയേയും സുപ്രിംകോടതിയേയും സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങള്‍ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ ദിവസങ്ങളോളം ഉപവാസസമരമിരിക്കേണ്ട സാഹചര്യമുണ്ടായി. ഭരണം പോലും നിശ്ചലമാവുന്ന അവസ്ഥയിലാണ് ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ അധികാരമില്ലെന്ന ഹൈക്കോടതി വിധി വന്നത്. ഇതോടെയാണ് കിരണ്‍ബേദിയുടെ മടക്കയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."