വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാകമ്മിറ്റി പിളര്‍ന്നു
പാലക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി പിളര്‍ന്നു. ഇന്നലെ സംസ്ഥാന പ്രസിഡന്റ് ടി. നസുറുദീന്റെ നേതൃത്വത്തില്‍ ടോപ് ആന്‍ഡ് ടൗണ്‍ ഓഡിറ്റോറിയത്തിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി.വി.ചുങ്കത്തിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനിലും പ്രത്യേകജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. ജില്ലാ കമ്മിറ്റിയില്‍ നടന്ന സാമ്പത്തിക തിരിമറിയിലും, സംസാഥാന പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലും ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടതായും, പുതിയ അഡ്ഹോക് കമ്മിറ്റിയെ നിയമിച്ചതായും സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ധീന് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ 801 ജില്ലാ കൗണ്‍സിലര്‍മാരില്‍ 650 പേര് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തതായി സംസ്ഥാന പ്രസിഡന്റ് അറിയിച്ചു. ബാബു കോട്ടയില്‍ പ്രസിഡന്റായും, കെ.എ ഹമീദ് ജനറല്‍ സെക്രട്ടറിയായും, വി.എം ലത്തീഫ് ഖജാന്‍ജിയായും ജില്ലാ അഡ്ഹോക് കമ്മിറ്റി രൂപവല്കരിച്ചു.
പുതിയ ജില്ലാ കമ്മിറ്റി ജൂലായില്‍ നിലവില്‍ വരും. അതിനു മുന്‍പ് യൂനിറ്റ് തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ജില്ലയില്‍ 156 യൂനിറ്റുകളാണ് നിലവിലുള്ളത്. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ 830 വ്യാപാരികള്‍ പങ്കെടുത്തത്തായി ജോബി.വി.ചുങ്കത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."