വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍ കോടതി നിര്‍ദ്ദേശവും അവഗണിച്ചു പഠനം മുടക്കിയുള്ള അധ്യാപക സ്ഥലംമാറ്റത്തിന് ഇനിയും അറുതിയായില്ല
ചീമേനി: അധ്യയന വര്‍ഷം ആരംഭിച്ചു രണ്ട് മാസമായിട്ടും അധ്യാപകരുടെ ജില്ലാതല സ്ഥലം മാറ്റം പൂര്‍ത്തിയായില്ല. ഇക്കുറി ജൂണില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പായി അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നത്.
എന്നാല്‍ അധ്യയനം തുടങ്ങി മാസം രണ്ടായിട്ടും സ്ഥലമാറ്റം മാത്രം പൂര്‍ത്തിയായിട്ടില്ല. പഠനം തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇടയില്‍ വെച്ച് അധ്യാപകര്‍ സ്ഥലം മാറിപ്പോകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം മാറ്റം അധ്യയനം തുടങ്ങും മുമ്പെ പൂര്‍ത്തീകരിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശവും ഇക്കുറി നടപ്പിലായില്ല.
കോടതി ഉത്തരവിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റം ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കായി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. മെയ് അവസാനത്തോടെ സ്ഥലം മാറ്റ നടപടികള്‍ പൂര്‍ത്തിയാവുന്ന രീതിയിലായിരുന്നു സര്‍ക്കുലര്‍ നല്‍കിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥലംമാറ്റ നടപടികള്‍ക്ക് താല്‍ക്കാലികമായ തടസം വന്നെങ്കിലും മെയ് 19 ഓടെ തടസം നീങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലയില്‍ സ്‌കൂള്‍ തുറന്ന് ആഴ്ചകള്‍ പിന്നിട്ട ശേഷമാണ് ഒന്നാംഘട്ട ഓര്‍ഡര്‍ ഇറങ്ങിയത് തന്നെ.
അതേ സമയം ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞതുമില്ല. സ്ഥലം മാറ്റത്തിനായി നല്‍കിയിട്ടുള്ള സൈറ്റില്‍ പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തത് കാരണം സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ക്ക് തന്നെ വിവരങ്ങള്‍ വൈകിയാണ് ലഭിച്ചത്.
ഹൈസ്‌കൂള്‍ അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പകുതി പൂര്‍ത്തിയായെങ്കിലും പ്രൈമറി അധ്യാപകരുടെത് പാതിവഴിയിലാണ്. 186 പേരുടെ പ്രൈമറി അധ്യാപക പ്രൊവിഷണല്‍ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിന്‍മേലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതേ സമയം ഭാഷാധ്യാപകരുടെ ലിസ്റ്റ് ഇതുവരെയായി പുറത്തിറക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഈ മാസം അവസാനിക്കുന്നതോടെ മാത്രമേ ഓര്‍ഡര്‍ ഇറങ്ങുകയുള്ളൂ എന്നാണറിയുന്നത്.
ഫലത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതാണ് ഇത്തവണത്തെ അധ്യാപകസ്ഥലം മാറ്റവും. ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ നാഥനില്ലാത്തതാണ് അധ്യാപക സ്ഥലം മാറ്റത്തിന് തടസമാകുന്നതെന്നാണ് പറയുന്നത്.
വിദ്യാഭ്യാസ ഓഫീസര്‍ക്കു താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."