ജെ.ഡി.എസ്- എല്‍.ജെ.ഡി ലയന തീരുമാനം വൈകും
കോഴിക്കോട്: എങ്ങുമെത്താതെ ലോക് താന്ത്രിക് ജനതാദളും ജെ.ഡി.എസും തമ്മിലുള്ള ലയന ചര്‍ച്ചകള്‍. തല്‍ക്കാലത്തേക്ക് യാതൊരുതരത്തിലുള്ള ലയനവും ഉണ്ടാകില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. ലയനം ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഭാവികാര്യങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറും പറഞ്ഞു.
എല്‍.ജെ.ഡിയിലെ ഒരു വിഭാഗം നേതാക്കള്‍ ജെ.ഡി.എസുമായി ലയന ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് സംസ്ഥാന പ്രസിഡന്റ് തള്ളിക്കളഞ്ഞു. പാര്‍ട്ടി നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം ലയനകാര്യങ്ങളുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് മുതിര്‍ന്ന അംഗങ്ങളുടെ നിലപാട്. എന്നാല്‍ പാര്‍ട്ടിയുടെ ഭാവി അടിസ്ഥാനമാക്കി ലയനം വേണ്ടിവരുമെന്ന നിലപാടാണ് മിക്ക നേതാക്കളും പങ്കുവയ്ക്കുന്നത്.
ദേശീയ തലത്തില്‍ ഐക്യനീക്കം ശക്തമാണ്. എന്നാല്‍ കേരളത്തിലെ ഘടകങ്ങളാണ് എതിര്‍പ്പുമായി രംഗത്തുള്ളത്. ദേശീയതലത്തില്‍ ആര്‍.ജെ.ഡിയില്‍ ശരത്‌യാദവ് അടക്കമുള്ളവര്‍ ലയിക്കാനാണ് നീക്കം. ഇവര്‍ ലയിച്ചാല്‍ കേരളത്തില്‍ എന്തുനിലപാട് സ്വീകരിക്കണമെന്നാണ് നേതൃയോഗത്തില്‍ തീരുമാനിക്കുക. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."