സഊദിയില്‍ കോ പൈലറ്റ് തസ്തിക സ്വദേശിവല്‍ക്കരിക്കുന്നു
റിയാദ്: രാജ്യത്തെ വിമാനക്കമ്പനികളിലെ വിവിധ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാനും വനിതകളെ നിയമിക്കാനും നീക്കം തുടങ്ങി. വിമാനങ്ങളിലെ കോ പൈലറ്റ് സ്ഥാനം സഊദിവല്ക്കരിക്കുകയും എയര്‍ ഹോസ്റ്റസ് മേഖലയില്‍ വനിതകളെ നിയമിക്കുകയുമാണ് ലക്ഷ്യം. നിലവില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കോ പൈലറ്റ് തസ്തിക പൂര്‍ണമായും സഊദിവല്ക്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഓക്സ്ഫോര്‍ഡ് ഏവിയേഷന്‍ അക്കാദമി സി.ഇ.ഒ കേണല്‍ ഉസ്മാന് അല്‍ മുതൈരി പറഞ്ഞു. ഇതേസമയം തന്നെ രാജ്യത്തെ വിമാനക്കമ്പനികളിലെ എയര്‍ ഹോസ്റ്റസ് നിയമനം പൂര്‍ണമായും വനിതകള്‍ക്കായി നീക്കിവയ്ക്കാനും നീക്കമുണ്ട്. സഊദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി നല്‍കിയത് മൂലം പൈലറ്റ് മേഖലകളിലേക്കും വനിതകള്‍ രംഗത്തെത്തിയിരുന്നു.
രാജ്യത്തെ സ്വകാര്യവിമാന കമ്പനിയായ ഫ്ളൈനാസ് എയര്‍ കോ പൈലറ്റ് സ്ഥാനത്തേക്ക് വനിതകളെ ഉടന്‍ നിയമിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു. സഊദി വ്യോമരംഗത്തെ വനിതകള്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ നല്‍കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി ഫ്ളൈനാസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബന്ദര്‍ അല്‍ മൊഹന്ന പറഞ്ഞു.
രാജ്യത്തെ വ്യോമയാന വിപണിയില്‍ അടുത്ത പത്തു കൊല്ലം പ്രതിവര്‍ഷം 400 മുതല്‍ 600 വരെ പൈലറ്റുമാരെ ആവശ്യമാണെന്നാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."