രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
കൊല്‍ക്കത്ത: അസം, മേഘാലയ, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളെ പരിഭ്രാന്തിയിലാക്കി റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാവിലെ 10.20ഓടെയാണ് 15 മുതല്‍ 20 വരെ സെക്കന്റ് നീണ്ടു നിന്ന ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലും ചലനമുണ്ടായിട്ടുണ്ട്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അസമിലെ കൊക്രജാര്‍ പട്ടണത്തില്‍ നിന്ന് വടക്കു മാറി രണ്ടു കിലോ മീറ്റര്‍ അകലെയാണെന്ന് ഷില്ലോങില്‍ പ്രവര്‍ത്തിക്കുന്ന ഭൗമശാസ്ത്ര പഠന കേന്ദ്രം അറിയിച്ചു.
ബംഗാളിലെ വടക്കുഭാഗത്തെ ആറ് ജില്ലകളില്‍ ചലനം അനുഭവപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും മറ്റും ഇറങ്ങി ഓടി. അതേസമയം സംഭവത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിച്ചു. ബംഗാളിലെ സിലിഗുരിയില്‍ കെട്ടിടത്തിന്റെ ഗോവണിയില്‍ നിന്ന് വഴുതി താഴേക്ക് വീണ യുവാവിന് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."