സഊദി യു.എസിനും ഇസ്റാഈലിനും ഒപ്പം: ഇറാന്
തെഹ്റാന്: അറബ് ഉച്ചകോടിയിലുയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് ഇറാന്.
മേഖലയില്‍ ഇറാനെ ഒറ്റപ്പെടുത്തുന്നതിന് യു.എസിനും ഇസ്റാഈലിനുമൊപ്പം ചേരുകയാണ് സഊദി ചെയ്തിരിക്കുന്നതെന്നും ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി കുറ്റപ്പെടുത്തി. ഒ.ഐ.സി യോഗത്തിലെ ആതിഥേയരാജ്യമെന്ന പദവി സഊദി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എണ്ണക്കപ്പലുകള്‍ക്കും എണ്ണ പൈപ്പ്ലൈനുകള്‍ക്കും നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ ഇറാനിയന്‍ ഇടപെടലുകള്‍ തടയാന്‍ അറബ് രാജ്യങ്ങള്‍ നടപടിയെടുക്കണമെന്ന് മക്കയില്‍ ചേര്‍ന്ന അറബ് ഉച്ചകോടിയില്‍ സഊദി രാജാവ് സല്മാന് ആവശ്യപ്പെട്ടിരുന്നു.
അയല്‍രാജ്യമായ ഇറാഖ് മാത്രമാണ് ഉച്ചകോടിയില്‍ ഇറാന് അനുകൂലമായി സംസാരിച്ചത്. മറ്റു രാജ്യങ്ങളില്‍ ഇടപെടില്ലെന്ന ഉറപ്പിന്മേല് ഇറാനുമായി സഹകരിക്കാമെന്നായിരുന്നു ഇറാഖിന്റെ നിലപാട്.
എണ്ണക്കപ്പല്‍ ആക്രമണം
എണ്ണവില കൂട്ടാനെന്ന് പോംപിയോ
വാഷിങ്ടണ്‍: യു.എ.ഇ തീരത്ത് സഊദിയുടെ ഉള്‍പ്പെടെ എണ്ണക്കപ്പലുകളെ ഇറാന് ആക്രമിച്ചത് എണ്ണവില കൂട്ടുന്നതിനു വേണ്ടിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എണ്ണക്കപ്പലുകളെ ആക്രമിച്ചതിനു പിന്നില്‍ ഇറാനാണെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്ട്ടന് ആരോപിച്ചതിനു പിന്നാലെയാണ് പോംപിയോയുടെ പ്രസ്താവന.
ബോള്ട്ടന് പറഞ്ഞത് ശരിയാണ്. അസംസ്കൃത എണ്ണയുടെ വില ലോകമെങ്ങും വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇറാന്റെ നീക്കം- പോംപിയോ പറഞ്ഞു.
അതേസമയം ബോള്‍ട്ടന്റെ ആരോപണം ചിരിക്കാന്‍ വക നല്കുന്നതാണെന്നു പറഞ്ഞ് ഇറാന് തള്ളിയിരുന്നു. ഒരുവശത്ത് സായുധ സന്നാഹത്തിലൂടെ ഇറാനുമേല്‍ സമ്മര്ദമേറ്റുമ്പോഴും മറുവശത്ത് ഇറാനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."