HOME
DETAILS
MAL
സംവരണ അട്ടിമറി: പിന്നാക്ക സംഘടനകള്‍ സമരത്തിലേക്ക്
backup
October 21 2020 | 01:10 AM
തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന്റെ മറവില്‍ പിന്നാക്ക സമുദായങ്ങളുടെ സംവരണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ പിന്നാക്ക സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. നിലവില്‍ സംവരണത്തിന് അര്‍ഹതയുള്ള എല്ലാ പിന്നാക്ക ന്യൂനപക്ഷ 'പട്ടിക ജാതി,പട്ടികവര്‍ഗ സംഘടനകളും മാര്‍ച്ചില്‍ പങ്കെടുക്കും. ഓരോ സംഘടനയില്‍ നിന്നും അഞ്ചുപേര്‍ വീതമാണ് പങ്കെടുക്കുകയെന്ന് സംവരണ സമുദായ മുന്നണി പ്രതിനിധികള്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ച് സൂചന മാത്രമാണെന്നും, വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരങ്ങളിലേക്കും നിയമനടപടികളിലേക്കും കടക്കുമെന്നും അവര്‍ വ്യക്തമാക്കി.
മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടി രക്ഷാധികാരിയായ സംവരണ സമുദായ മുന്നണിയില്‍, അഖില കേരള ധീവരസഭ,എം.ബി.സി.എ.ഫ്, മെക്ക,മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ, കെ.വി. എന്‍.എസ്, കെ.എല്‍.സി.എ,കേരള നാടാര്‍ മഹാജന സംഘം,അഖില കേരള തണ്ടാര്‍ മഹാജനസഭ,അഖില കേരള യാദവ സഭ, അഖില കേരള ചെട്ടി മഹാസഭ,കേരളവണികവൈശ്യസംഘം തുടങ്ങി മുപ്പതിലധികം സംഘടനകളാണുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."