എസ്.എഫ്.ഐ കലാലയങ്ങളെ കശാപ്പുശാലകളാക്കുന്നു: എം. ലിജു
കുട്ടനാട് : എടത്വാ കോളേജ് രാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എമ്മും എസ്.എഫ്.ഐയും കലാലയങ്ങളെ കശാപ്പുശാലകളാക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം. ലിജു. എടത്വായില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം എസ്.എഫ്.ഐക്കാര്‍ എടത്വാ കോളേജില്‍ അക്രമം അഴിച്ച് വിട്ടത്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ ജനങ്ങള്‍ തിരിച്ചറിയണം. സി.പി.എം നേതാക്കള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പൊലിസുദ്യോഗസ്ഥര്‍ ഈ സമൂഹത്തിന് തന്നെ നാണക്കേടാണെന്നും അദേഹം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ഓഫീസുകള്‍ പീഡനമുറികളാക്കുന്ന നേതാക്കളാണ് സി.പി.എമ്മിലുള്ളത്.
മാരകായുധങ്ങളുപയോഗിച്ച് മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് എസ്.എഫ്.ഐക്കാര്‍ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് വി.കെ. സേവ്യര്‍ അധ്യക്ഷത വഹിച്ചു. ജെ.ടി. റാംസെ, കെ. ഗോപകുമാര്‍, ജോസഫ് ചേക്കോടന്‍, ടിജിന് ജോസഫ്, സജി ജോസഫ്, ബിജു പാലത്തിങ്കല്‍, കെ.ബി. രഘു, ബെന്‍സണ്‍ ജോസഫ്, അജോ ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."