HOME
DETAILS

പ്രളയം: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന് കോടികളുടെ നഷ്ടം

  
backup
September 13 2018 | 04:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d-2

ചെങ്ങന്നൂര്‍ : മഹാപ്രളയക്കെടുതിയില്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കോടികളുടെ നഷ്ടം ,കെട്ടിടത്തിന് ബലക്ഷയമായതിനാല്‍ വാടകക്കെട്ടിടത്തിലേക്ക് ഓഫീസും മറ്റും മാറ്റാന്‍ ആണ്തീരുമാനം പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ ,എല്‍ എസ് ജി ഡി എന്‍ജിനീയര്‍ വിഭാഗം ,സംസ്ഥാന പ്ലാനിംഗ് കമ്മീഷന്‍ ,ലോകബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തി.
കെട്ടിടം പ്രവര്‍ത്തനക്ഷമമല്ലാ എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വാടകക്കെട്ടിടത്തിലേക്ക് താല്ക്കാലികമായി ഓഫീസ് മാറ്റാനുള്ള തീരുമാനം ആയത്. താഴത്തെ നിലയില്‍ കെട്ടിടത്തിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട് പലയിടങ്ങളിലായി ചുവരുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്തില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ പതിനഞ്ചിന് അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തില്‍ ശക്തമായ കുത്തൊഴുക്കില്‍പ്പെട്ടാണ് പഞ്ചായത്ത് കെട്ടിടത്തിന് നാശം സംഭവിച്ചത്. താഴത്തെ നിലയിലെ ത്രീ ഫേസ് വയറിംഗ് മുഴുവന്‍ തകര്‍ന്നു.
15 ഓളം കമ്പ്യൂട്ടറുകള്‍ ,ലാപ് ടോപ്പുകള്‍ ,യു പി എസ് ,ബി എസ് എന്‍ എല്‍ ഹൈടെക് ഫെസിലിറ്റി നെറ്റ് വര്‍ക്കിംഗ് സിസ്റ്റം ,പ്രൊജക്ടറുകള്‍ ,ശുചി മുറികള്‍ ,ഫര്‍ണിച്ചറുകള്‍ ,മേശ ,എക്‌സിക്യൂട്ടീവ് ചെയറുകള്‍ ,അലമാരകള്‍ , 2 .5 ലക്ഷത്തോളം വിലയുള്ള ബാറ്ററികള്‍ ,സര്‍വ്വീസ് ബുക്കുകള്‍ ,ഫയലുകള്‍ ,ഓഫീസ് രേഖകള്‍ , കോണ്‍ഫറന്‍സ് ഹാളിലെ പ്രസംഗ വേദി, മുന്‍വശത്തെ സേവന കേന്ദ്രം ,അവിടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ,കൗണ്ടര്‍ ,എല്‍ എസ് ജി ഡി എന്‍ജിനീയര്‍ വിഭാഗം മുറികള്‍ ,കുടുംബശ്രീ യൂണിറ്റുകളുടെ മുറി അതിലുണ്ടായിരുന്ന കസേര ,മേശ ,അലമാരി ,ഫയലുകള്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും പ്രളയത്തില്‍ നഷ്ടപ്പെട്ടു .ഏകദേശം രണ്ട് കോടിയിലേറെ രൂപയുടെ നാശം കണക്കാക്കുന്നു.
വാടക കെട്ടിടം കണ്ടെത്തുന്നതു വരെ നിലവിലെ ഇരുനിലകെട്ടിടത്തിന്റെ ഒന്നാം നിലയില്‍ അസൗകര്യം നിറഞ്ഞ മുറികളിലാണ് ഇപ്പോള്‍ ഓഫിസും ,മറ്റും പ്രവര്‍ത്തിക്കുന്നത്.
കുടുംബശ്രീ യൂണിറ്റ് ,എന്‍ജീനീയറിങ് വിഭാഗം ,എന്‍ ആര്‍ ഇ ജി എസ് ,ഐ സി ഡി എസ് ,ഗ്രാമസേവക ഓഫീസ് ,എസ് സി പ്രമോട്ടര്‍ തുടങ്ങിയവയാണ് അത്.പ്രാവിന്‍ കൂടിന് സമീപം ഒരു വാടക കെട്ടിടം കണ്ടെത്തിയിട്ടുണ്ട് .സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ അവിടേക്ക് മാറും ഇന്നലെ പഞ്ചായത്ത് സന്ദര്‍ശനത്തിനെത്തിയ ലോകബാങ്ക് ഉദ്യോഗസ്ഥരോടൊപ്പം , റവന്യൂ ഉദ്യോഗസ്ഥര്‍ ,മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ,ജനപ്രതിനിധികള്‍, വാര്‍ഡ് അംഗങ്ങള്‍ , പ്രസിഡന്റ് പ്രൊഫസര്‍ ഏലിക്കുട്ടി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ആഴ്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പഞ്ചായത്ത് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago