HOME
DETAILS

മോദിയുടെ പുതിയ വീഡിയോക്കും ഡിസ്‌ലൈക്ക് പ്രവാഹം; കുറച്ചു നേരത്തേക്ക് ബട്ടണ്‍ തന്നെ ഓഫ് ചെയ്ത് ബി.ജെ.പി

  
backup
October 21 2020 | 05:10 AM

national-anticipating-backlash-bjp-turns-off-dislike-button-on-youtube123

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോക്ക് ആദ്യ മിനിട്ടുകളില്‍ തന്നെ ഡിസ്‌ലൈക്ക് പ്രവാഹം. ലൈക്കുകളെ മറികടന്ന് ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നതോടെ കുറച്ചു നേരത്തേക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ തന്നെ ഓഫ് ചെയ്യേണ്ടി വന്നു ബന്ധപ്പെട്ടവര്‍ക്ക്. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വൈകീട്ട് ആറുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ വീഡിയോക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളാണ് ലഭിച്ചത്. തുടര്‍ന്ന് ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്‌ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍. ഇനി കമന്റ് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. വന്നു കണ്ടു ഡിസ്‌ലൈക്ക് ബട്ടണ്‍ നീലം മുക്കി...ഇങ്ങനെ പോയി കമന്റുകള്‍. ഡിസ്‌ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു.

നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്‌ലൈക്കുകളുണ്ടായിരുന്നു. ജീ, നീറ്റ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ മോദി നടത്തിയ മന്‍ കീ ബാത്ത് യൂ ട്യൂബിലിട്ടപ്പോഴാണ് റെക്കോര്‍ഡ് ഡിസ്‌ലൈക്ക് ലഭിച്ചത്. കൊവിഡ് വ്യാപന സമയമായിട്ടും പരീക്ഷകള്‍ മാറ്റിവെയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സമയമായിരുന്നു അത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  42 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago