ദുരന്തമുഖത്ത് സഹായിച്ചവരുടെ സംഗമം നാളെ
മൂവാറ്റുപുഴ: മഹാപ്രളയത്തില്‍ മൂവാറ്റുപുഴയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഇതര സഹായങ്ങള്‍ക്കും നേതൃത്വം നല്കിയ മനുഷ്യ സ്നേഹികളുടെ സംഗമം വെള്ളിയാഴ്ച വൈകിട്ട് 3.30ന് മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ഹാളില്‍ നടക്കും.
മൂവാറ്റുപുഴ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണ് ഇക്കുറി സാക്ഷ്യം വഹിച്ചത്. കൃത്യമായ ആസൂത്രണത്തിലും പ്രവര്‍ത്തന മികവിലും ഏറ്റവും ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവും, അവശ്യ സാധനങ്ങളും കൃത്യമായി എത്തിക്കുകയും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്തത് ഏറെ പ്രശംസയ്ക്ക് കാരണമായിരുന്നു. ദുരന്തമുഖത്ത് 700ലേറെ പേരെ രക്ഷപ്പെടുത്തിയ ചെല്ലാനത്ത് നിന്നെത്തിയ മത്സ്യ തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കും.
പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളാണ് സംഗമം ഒരുക്കുന്നത്. സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് അസീസ് കുന്നപ്പിള്ളി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."