ഇന്തോനേഷ്യന്‍ തീരത്ത് ഭീമാകാര ജീവിയുടെ ജഡം
ജക്കാര്‍ത്ത: സാമൂഹിക മാധ്യമങ്ങളില്‍ ഭീമാകാരമായ വിചിത്ര ജീവികളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടാറുണ്ടെങ്കിലും ഇതിന്റെ ഉറവിടം പലപ്പോഴും അവ്യക്തമാണ്. എന്നാല്‍ ബുധനാഴ്ച ഇന്തോനേഷ്യയില്‍ കരക്കടിഞ്ഞ ജീവിയുടെ ജഡത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. ഹുലങ് കടല്‍ തീരത്ത് കണ്ടെത്തിയ 15 മീറ്ററോളം നീളമുള്ള ഭീമാകാരമായ ജീവിയാണ് കൗതുകവും പരിഭ്രാന്തിയും പരത്തിയിരിക്കുന്നത്. ഗ്രാമ വാസികളാണ് ഈ ജീവിയുടെ ജഡം ആദ്യമായി കണ്ടെത്തിയത്.
ജീവിയുടെ സമീപത്തുള്ള ജലം ചുവപ്പ് നിറമായി മാറിയിട്ടുണ്ട്. ഏതു ജീവിയുടെ ജഡമാണെന്ന് ഇതുവരെ ആര്‍ക്കും തിരച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഏകദേശം 35 ടണ്‍ ഭാരം കരുതുന്ന ഈ ജീവി ഏതെങ്കിലും തിമിംഗല വംശത്തില്‍പ്പെട്ടതാകുമെന്നാണ് ജന്തു ശാസ്ത്രജ്ഞന്‍മാരുടെ പ്രാഥമിക നിഗമനം.ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഹുലങ് തീരത്തേക്ക് ഈ ജീവിയെ സന്ദര്‍ശിക്കാനായി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."