വ്യത്യസ്തതകള്‍ ഒന്നിക്കുന്ന പാരിസ് പെരുന്നാള്‍
അനസ്
നോമ്പും പെരുന്നാളുമൊക്കെ തീരുമാനിക്കുന്നത് പാരിസിലെ വലിയ പള്ളി ഗ്രാന്‍ഡ് മോസ്‌ക് ആണ്. ാൗമെഹാമി റല ളൃമിരല എന്ന സംഘടനയിലെ പണ്ഡിതര്‍ ആണ് ഗ്രാന്‍ഡ് മോസ്‌ക്കില്‍ അന്തിമ തീരുമാനം എടുക്കുക. അവിടെ നിന്നുള്ള അറിയിപ്പ് അവരുടെ വെബ്‌സൈറ്റില്‍ കിട്ടും. നാട്ടിലെ ഖാസിമാരും ഹിലാല്‍ കമ്മറ്റികളും റേഡിയോ അറിയിപ്പും ഇവിടുത്തുകാര്‍ക്ക് ഒരു പുതുമയായിയിരിക്കും.
വലിയ പള്ളി തീരുമാനിച്ചാല്‍ എല്ലാവരും പെരുന്നാള്‍ ആഘോഷിക്കും. എന്നാല്‍ നോമ്പ് പലരും സൗദിയെ കണക്കാക്കിയും അവരവരുടെ നാടിനെ കണക്കാക്കിയും തികച്ചും ശാസ്ത്രീയമായി കണക്കാക്കിയും പലരും അവരുടെ ഇജ്തിഹാദീ പരമായ തീരുമാനത്തിലെത്തുന്നു. എങ്കിലും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നത് പാരീസ് വലിയ പള്ളിയെ തന്നെ.
എന്റെ താമസ സ്ഥലത്തു (ഗ്രെനോബിളെ) സാധാരണയായി ഈദ്ഗാഹില്‍ ആണ് പെരുന്നാള്‍ നിസ്‌കാരം. പിന്നെ അപൂര്‍വ്വം ചില പള്ളികളിലും. എല്ലാ പള്ളികളെയും കൂട്ടി ഒരു കോര്‍ഡിനേഷന്‍ കമ്മറ്റി ഉണ്ട്. അവരാണ് ഏതൊക്കെ പള്ളികളില്‍ നിസ്‌കാരം ഉണ്ടാകും എന്നും നിസ്‌കാരത്തിനുള്ള ഖത്തീബിനെ തീരുമാനിക്കുന്നതും മറ്റും. ഈദുഗാഹിനുള്ള സ്ഥലം മിക്കവാറും ഏതെങ്കിലും ഒരു സ്റ്റേഡിയം ആയിരിക്കും. പെരുന്നാളിന് മുന്‍പുള്ള വെള്ളിയാഴ്ച ജുമുഅക്കിടയില്‍ വോളിയന്റേറിയര്‍മാരായി പങ്കെടുക്കാന്‍ താല്‍പര്യമുള്ള എല്ലാവരേയും വിളിക്കും; സ്റ്റേഡിയം ആണെങ്കില്‍ പാര്‍ക്കിങ്, മുസല്ല വിരിക്കല്‍, ഖിബില ശരിയാക്കി സഫ് അടയാളപ്പെടുത്തല്‍, പള്ളി നിര്‍മാണങ്ങള്‍ക്കും മറ്റുപല ആവശ്യങ്ങള്‍ക്കുമുള്ള പിരിവ് തുടങ്ങി പലവിധ വിഭാഗങ്ങള്‍ക്കുമായി എല്ലാവരെയും തരംതിരിക്കും.
ചുവന്നു തുടുത്ത ആപ്പിള്‍ നിറമുള്ള ആളുകളും കറുത്തിരുണ്ട് കരിങ്കട്ടപോലുള്ള നിറമുള്ളവരും തുടങ്ങി പലതരം ആളുകളെ ഒരേ സഫില്‍ നിന്ന് നിസ്‌കരിക്കുന്നത് കാണാം. പെരുന്നാളല്ലാത്ത സമയത്തും പള്ളികൡല കാഴ്ച ഇതുതന്നെയാണ്. അള്‍ജീരിയ, ടുണീഷ്യ, സെനഗല്‍, മൊറോക്കോ, ലെബനന്‍, പാകിസ്താന്‍, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങി പല നാട്ടുകാരെയും നിസ്‌കാരത്തിനിടെ കാണാനും പരിചയപ്പെടാനും പറ്റും. ഇവിടെ ഈദ് ആശംസകള്‍ കൈമാറല്‍ പരസ്പരം കെട്ടിപ്പിടിച്ചും മുഖം തട്ടിച്ചുമൊക്കെയാണ്. ചിലര്‍ നെറ്റി തമ്മില്‍ തട്ടിക്കുന്നു. ചിലരാകട്ടെ കവിള്‍ പരസ്പരം തട്ടിക്കുന്നു. ചിലപ്പോള്‍ ഒരു തവണ ചിലപ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യം. വസ്ത്രധാരണത്തിലും ഈ വ്യത്യാസം വളരെ പ്രകടമാണ്. ചിലര്‍ നീളന്‍ കുപ്പായത്തില്‍, ചിലര്‍ അവരുടെ പരമ്പരാഗത വേഷത്തില്‍. തൊപ്പികളിലും കാണാം ആ പ്രത്യേകത. അങ്ങനെ എല്ലാം കൊണ്ടും വ്യത്യസ്തമായ കാഴ്ചകള്‍ ആണ് ഇവിടെ പെരുന്നാളിന്.
ഫിത്വര്‍ സകാത് എത്രയെന്ന് ആദ്യം തന്നെ എല്ലാപള്ളികളിലെയും നോട്ടീസ് ബോര്‍ഡില്‍ തൂക്കിയിടും. അടുത്തു തന്നെ ഒരു ചെറിയ പെട്ടിയും വയ്ക്കും. വെള്ളിയാഴ്ച ഖുതുബയില്‍ ഈ കാര്യം പ്രത്യേകം പറയും. ഇത്തവണ അത് ഏഴ് യൂറോ ആണ്. പെരുന്നാളിലെ തക്ബീര്‍ ധ്വനികള്‍ നാട്ടിലെപോലെ ഈണത്തില്‍ നല്ല ഒഴുക്കില്‍ ചൊല്ലുന്ന പതിവ് ഇവിടെ കണ്ടില്ല. പകരം നിര്‍ത്തി നിര്‍ത്തി സാവകാശം എല്ലാരും ഒന്നിച്ചു ചൊല്ലുന്നു.
ഇത്തവണ ഉദ്യോഗസംബന്ധമായ യാത്രയില്‍ പോളണ്ടില്‍ ആയതിനാല്‍ താമസ്ഥലത്തു പെരുന്നാള്‍ കൂടാന്‍ പറ്റാത്തതിലുള്ള സങ്കടത്തിലാണ്. ഒപ്പം പോളണ്ടിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പറ്റുമെന്നുള്ള ആശ്വാസവും. അതെ, ലോകത്തിന്റെ ഏതു സ്ഥലത്തായാലും പെരുന്നാള്‍ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."