HOME
DETAILS
MAL
പ്ലസ്വണ് പ്രവേശനം: തിയതി നീട്ടണമെന്ന് ചെന്നിത്തല
backup
May 13 2017 | 05:05 AM
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഈ മാസം 22 ആണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി. സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ജൂണ്‍ ആദ്യവാരമേ പുറത്തുവരികയുള്ളൂവെന്നാണ് അറിയുന്നത്. ഇതുമൂലം സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസില്‍ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികള്‍ക്ക് സംസ്ഥാന സിലബസില്‍ പ്രവേശനം നേടാനുള്ള അവസരം നഷ്ടപ്പെടുകയാണ്. ഈ കുട്ടികള്‍ക്ക് സംസ്ഥാന സിലബസില്‍ പഠിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നാണ് കത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."