മോദിയെ നിരക്ഷരനെന്നു വിളിച്ച് സഞ്ജയ് നിരുപം: ഞാനുപയോഗിച്ച വാക്കുകള്‍ ലജ്ജാകരമല്ല, ജനാധിപത്യത്തില്‍ പ്രധാനമന്ത്രി ദൈവമല്ല'
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്നു വിളിച്ചതില്‍ ഉറച്ച്, കൂടുതല്‍ വിശദീകരണവുമായി മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. താന്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജാകരമല്ലെന്നും അദ്ദേഹം പറഞ്ഞു.''ഇതൊരു ജനാധിപത്യമാണ്, ജനാധിപത്യത്തിലെ ദൈവമല്ല പ്രധാനമന്ത്രി''- അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാക്കിയതോടെയാണ് കൂടുതല്‍ വിശദീകരണവുമായി സഞ്ജയ് രംഗത്തെത്തിയത്.
മോദിയുടെ ജീവിതം ആധാരമാക്കിയുള്ള ഹ്രസ്വചിത്രം മുംബൈയിലെ സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് നിരുപം പ്രസ്താവന നടത്തിയത്.
''മോദിയെപ്പോലൊരു നിരക്ഷരനെ പഠിച്ചതുകൊണ്ട് സ്കൂളിലെയും കോളജിലെയും കുട്ടികള്‍ക്ക് എന്താണ് ലഭിക്കുക? രാജ്യത്തെ പൗരന്മാര്ക്കും കുട്ടികളും ഇപ്പോഴും പ്രധാനമന്ത്രിക്ക് എത്ര ഡിഗ്രിയുണ്ടെന്ന് അറിയാത്തത് നാണക്കേടാണ്''- സഞ്ജയ് ബുധനാഴ്ച പറഞ്ഞിരുന്നു.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാതിരിക്കാന്‍ ഡല്‍ഹി യൂനിവേഴ്സിറ്റിക്ക് സമ്മര്‍ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുട്ടികള്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചാല്‍ നിങ്ങളെന്തു പറയും? ജനങ്ങള്‍ക്കറിയില്ല അദ്ദേഹത്തിന്റെ യോഗ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."