കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും വിശാല എക്സിക്യൂട്ടീവും 16, 17 തിയതികളില്‍
തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും വിശാല എക്സിക്യൂട്ടീവും 16, 17 തിയതികളില്‍ ഇന്ദിരാ ഭവനില്‍ ചേരും. 16ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് രാഷ്ട്രീയകാര്യ സമിതി യോഗം.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, കെ.പി.സി.സി മെംബര്‍മാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എക്സ് ഒഫിഷ്യോ അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, വക്താക്കള്‍, പോഷകസംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന പ്രസിഡന്റുമാര്‍ എന്നിവരുടെ സംയുക്തയോഗം 17ന് രാവിലെ 10.30ന് ഇന്ദിരാഭവനില്‍ നടക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, പ്രദേശ് റിട്ടേണിങ് ഓഫിസര്‍ സുദര്ശന് നാച്ചിയപ്പന്‍ എന്നിവര്‍ പങ്കെടുക്കും. 17ന് രാവിലെ ഒന്‍പതിന് ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും യോഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."