ഓണത്തിന് ഒരു മുറം പച്ചക്കറി: മൂന്നാം വര്‍ഷ പരിപാടി ഉദ്ഘാടനം നാലിന്
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനത്തില് സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് കഴിഞ്ഞ രണ്ടു വര്‍ഷമായി നടപ്പിലാക്കി വരുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ മൂന്നാം വര്‍ഷ സംസ്ഥാനതല ഉദ്ഘാടനം 4ന് നടക്കും.
65 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും.
സ്കൂള്‍ കുട്ടികള്‍ക്കുളള പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് നിര്‍വഹിക്കും.
ജൂണ്‍ രണ്ടാം വാരംതന്നെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുള്ളതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഒരു കോടി പച്ചക്കറി വിത്തു പാക്കറ്റുകളും ഒന്നരക്കോടിയിലധികം പച്ചക്കറിത്തൈകളുമാണ് ഇപ്രാവശ്യം വിതരണം ചെയ്യപ്പെടുന്നത്. കൃഷിവകുപ്പിന്റെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ ആണ് വിത്തു പാക്കറ്റുകള്‍ സജ്ജമാക്കി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."