HOME
DETAILS

പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരുന്നു; അടിത്തറ മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി സി.പി.എം

  
backup
June 01 2019 | 23:06 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf

തിരുവനന്തപുരം: പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പിയിലേയ്ക്ക് ചോരുന്നുവെന്നും അടിത്തട്ട് മുതല്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ പാര്‍ട്ടിയുടെ സ്വാധീനം നഷ്ടമാകുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ചില അംഗങ്ങളുടെ വിമര്‍ശനം.
വിമര്‍ശനം ഗൗരവമായി കാണണമെന്നും ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് ചോര്‍ന്ന വോട്ട് ബാങ്ക് തിരികെ എത്തിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചു. നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സജീവ ഇടപെടലുണ്ടാകണം. ബി.ജെ.പി വളര്‍ച്ച ഗുരുതരമാണ്. അണികള്‍ ബി.ജെ.പിയോട് അടുക്കുന്നത് തടയപ്പെടാന്‍ പ്രായോഗിക സമീപനം വേണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നു. ഇന്നലെ ചര്‍ച്ചയില്‍ നിറയെ ശബരിമലയായിരുന്നു. വിധി നടപ്പാക്കിയതിനെ കുറിച്ച് അനുകൂലമായും പ്രതികൂലമായും ചര്‍ച്ചകള്‍ ഉണ്ടായി. ശബരിമലയിലെ നിലപാടില്‍ തെറ്റില്ല. ശബരിമല നിലപാട് മാറ്റേണ്ടതില്ല. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പിന്നോട്ട് പോയാല്‍ സംഘടന തലത്തില്‍ തിരിച്ചടിയുണ്ടാകും. താഴെതട്ടില്‍ പ്രചാരണത്തിലൂടെ പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണ് ഇനി ആവശ്യം.
ശബരിമല യുവതീ പ്രവേശനം അനുവദിച്ച് വന്ന വിധി നടപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമായിരുന്നു. ഇതില്‍ വന്ന ജാഗ്രത കുറവ് നഷ്ടമുണ്ടാക്കി. ഇത് ബി.ജെ.പി മുതലെടുത്തു. ഇത് കാരണം ബി.ജെ.പിയിലേക്ക് പാര്‍ട്ടി വോട്ടുകള്‍ പോയി. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകള്‍ തന്നെയാണ് ബി.ജെ.പിയിലേയ്ക്ക് പോയത്. യു.ഡി.എഫ് അവരുടെ ഉറപ്പുള്ള വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി. എന്നാല്‍ ഒരു വിഭാഗം നേതാക്കളുടെ എടുത്തു ചാട്ടവും പ്രസ്താവനകളും പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു.
ശബരിമലയും നവോത്ഥാനവും തെരഞ്ഞെടുപ്പില്‍ വിഷയമാക്കാത്തതാണ് മറ്റൊരു കാരണം. എതിരാളികള്‍ ശബരിമല പ്രധാന വിഷയമാക്കിയപ്പോള്‍ അതില്‍ മൗനം പാലിച്ചു. ഇതും പാര്‍ട്ടിക്ക് ദോഷമായി. വിഷയത്തില്‍ നിന്നും പാര്‍ട്ടിയും സര്‍ക്കാരും ഒളിച്ചോടി എന്ന വിമര്‍ശനവും ഉണ്ടായെന്നും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.
രണ്ടു ദിവസം നീണ്ടു നിന്ന സംസ്ഥാന കമ്മിറ്റിയില്‍ തോല്‍വിയെ കുറിച്ച് അതതു ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. പാര്‍ട്ടിയുടെ അടിത്തറ ബലപ്പെടുത്തിയാല്‍ മാത്രമേ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും രണ്ടു വര്‍ഷം കഴിഞ്ഞുള്ള നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിയൂവെന്നും വിശ്വാസ സംരക്ഷണമായിരിക്കണം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെ പ്രധാന അജന്‍ഡയാകേണ്ടതെന്നും ചില അംഗങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച സംസ്ഥാന കമ്മിറ്റി മാധ്യമങ്ങളെ വിമര്‍ശിക്കാനും മറന്നില്ല. രണ്ടു ദിവസത്തെ സംസ്ഥാന കമ്മിറ്റിയില്‍ എടുത്ത തീരുമാനങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തു കൊണ്ട് എല്ലാ ജില്ലാ കമ്മിറ്റികളിലും അവതരിപ്പിക്കും. ജില്ലാ കമ്മിറ്റി എല്ലാ കീഴ്ഘടകങ്ങള്‍ക്കും റിപ്പോര്‍ട്ട് കൈമാറും. ശക്തമായ തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന സി.പി.എം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ശൈലി തിരുത്തി ജനകീയരാവണമെന്ന വിമര്‍ശനത്തിനു മുന്നില്‍ ഒരു തീരുമാനമെടുത്തില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago