HOME
DETAILS

10 മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം നടുക്കം മാറാതെ പയ്യന്നൂര്‍

  
backup
May 13 2017 | 05:05 AM

10-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4


പയ്യന്നൂര്‍: കഴിഞ്ഞ ജൂലൈയില്‍ നടന്ന ഇരട്ടകൊലപാതകത്തിന്റെയും തുടര്‍ന്നുണ്ടായ അക്രമ പരമ്പരകളുടെയും നടുക്കം വിട്ടൊഴിയുന്നതിനു മുമ്പെ പയ്യന്നൂരിനെ ഭീതിയിലാഴ്ത്തി വീണ്ടും കൊലപാതകം. പയ്യന്നൂരിന്റെ സമാധാന ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി 10 മാസത്തിനിടെ മൂന്നു കൊലപാതകങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ ജൂലൈ 11നാണ് കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.വി ധനരാജ് കൊല്ലപ്പെട്ടത്. രാത്രിയില്‍ ബൈക്ക് നിര്‍ത്തി വീട്ടിലേക്കു പോകുമ്പോഴാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ മണിക്കൂറിന്റെ ഇടവേളയില്‍ അന്നൂരിലെ ബി.എം.എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ സി.കെ രാമചന്ദ്രനെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പയ്യന്നൂരിലും പരിസര പ്രദേശത്തും പരക്കെ അക്രമങ്ങള്‍ അരങ്ങേറി. 15ഓളം വീടുകള്‍ തകര്‍ത്തു. അത്രതന്നെ വാഹനങ്ങളും പൂര്‍ണമായും ഭാഗികമായും തകര്‍ക്കപ്പെട്ടു. ധനരാജ് വധക്കേസില്‍ എട്ട് ബി.ജെ.പി പ്രവര്‍ത്തകരും രാമചന്ദ്രന്‍ വധക്കേസില്‍ 10 സി.പി.എം പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. അക്രമസംഭവങ്ങളില്‍ അറസ്റ്റിലായ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരും അധികം കാലതാമസമില്ലാതെ ജാമ്യം ലഭിച്ചു പുറത്തെത്തി. പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണു പയ്യന്നൂരിന്റെ ജീവിതം സാധാരണ നിലയിലെത്തിയത്. സമാധാന ശ്രമങ്ങളുമായി നിരവധി സംഘടനകള്‍ രംഗത്തുവന്നിരുന്നു.
ധനരാജ് വധക്കേസിലെ 12ാം പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ജാമ്യത്തിലിറങ്ങിയതിനു ശേഷം ബിജുവിനു നിരവധി വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പൊലിസ് സുരക്ഷ വ്യാഴാഴ്ചയാണ് പിന്‍വലിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ബിജു കൊല്ലപ്പെടുകയും ചെയ്തു.
സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ സംഭവത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍ അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പൊലിസ് കാര്യക്ഷമമാക്കണമെന്നും മധുസൂദനന്‍ ആവശ്യപ്പെട്ടു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago