രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനില്‍. ഇതിനു പുറമെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ പ്രദേശം സംസ്ഥാനത്തെ ചുരുവിലുമാണ്. 50.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെത്തെ ചൂട്.
തൊട്ടുപിന്നില്‍ രാജസ്ഥാനിലെ തന്നെ ഗംഗാനഗറിലാണ് ചൂട് രേഖപ്പെടുത്തിയത്. 49 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ബിക്കാനീറില്‍ 47.9 ഡിഗ്രിയും ജെയ്സാല്‍മീറില്‍ 47.2 ഡിഗ്രിയും കോട്ടയില്‍ 46 ഡിഗ്രിയും സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
ജോധ്പൂരിലാണ് കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിരുന്നത്. 45.6 ഡിഗ്രിയായിരുന്നു ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ബാര്‍മറില്‍ 44.5 ഡിഗ്രിയും രാജസ്ഥാന് തലസ്ഥാനമായ ജെയ്പൂരില്‍ 45. 2 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. പശ്ചിമ രാജസ്ഥാനിലെ ഗംഗാനഗറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 49.6 ഡിഗ്രിയായിരുന്നു. ചുരുവില്‍ 45.8ആയും ചൂട് രേഖപ്പെടുത്തി. ഇന്നലെ അത് വീണ്ടും വര്‍ധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."