HOME
DETAILS
MAL
ബാബാ രാംദേവിന് അറസ്റ്റ് വാറന്റ്
backup
May 13 2017 | 05:05 AM
ചണ്ഡിഗഢ്: വിവാദ യോഗാ ഗുരു ബാബാ രാംദേവിനെതിരേ ഹരിയാനാ കോടതിയുടെ അറസ്റ്റ് വാറന്റ്. ഭാരത് മാതാ കീ ജയ് എന്നു വിളിക്കാത്തവരുടെ തലയറുക്കണമെന്ന രാംദേവിന്റെ വിവാദ പ്രസ്താവനയാണ് കോടതി നടപടിക്ക് ഇടയാക്കിയത്. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറന്റ് പുറപ്പെടുവിച്ചത്.
കേസില്‍ രാംദേവിന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റ് വാറന്റ് അയച്ചത്. ഹരിയാനാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സുഭാഷ് ബത്രയാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."