ഇന്ത്യയ്ക്ക് വിശക്കുന്നു
കൊടുംപട്ടിണിക്കാരുടെ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്നും മനുഷ്യസ്‌നേഹികളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നതാണ്. ഉഗാണ്ട, സുദാന്‍, ഹെയ്തി, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടികളുടെ പട്ടിണിമരണങ്ങള്‍ പലപ്പോഴും ലോകവാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തരം രാജ്യങ്ങളില്‍ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി മാനം വില്‍ക്കുന്ന സ്ത്രീകളുടെ ദയനീയ ചിത്രങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ ദയനീയ സ്ഥിതിക്ക് കാരണം ആ രാജ്യങ്ങളിലെ വിദേശാധിപത്യത്തിന്റെയും അഭ്യന്തരയുദ്ധങ്ങളുടെയും ഫലമാണ്. ഇവ ഈ രാജ്യങ്ങളെയാകെ പുറകോട്ടടിപ്പിക്കുകയേയുള്ളൂയെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ അലട്ടുന്നില്ല. രാജ്യത്തിന്റെ പൊതുവേയുള്ള സാമ്പത്തികസ്ഥിതിയും പട്ടിണി മാറ്റാന്‍ പര്യാപ്തമായതാണ്. നമ്മുടെ ഭരണഘടന സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരെയാകെ അഭിസംബോധന ചെയ്യുന്നുമുണ്ട്. കുട്ടികള്‍ക്ക് ഭക്ഷണവും പ്രാഥമിക വിദ്യാഭ്യാസവും ഉറപ്പുനല്‍കുന്നു. പതിനാലുവയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നു (ആര്‍ട്ടിക്കള്‍ 45). കുട്ടികള്‍ക്ക് നിര്‍ബന്ധിതമായ പ്രാഥമിക വിദ്യാഭ്യാസമെന്നാല്‍ അവര്‍ക്ക് ആഹാരമടക്കമുള്ള എല്ലാ സൗകര്യങ്ങളും വിദ്യാഭ്യാസത്തോടൊപ്പം നല്‍കുക എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് 30 ശതമാനം കുട്ടികള്‍ ആഹാരമില്ലാതെ കൊടുംപട്ടിണിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
ചൈനയടക്കമുള്ള സമ്പന്നരാജ്യങ്ങളെ വെല്ലാനുള്ള ശക്തി നമുക്കുണ്ടെന്നും എല്ലാ മേഖലയിലും രാജ്യം വന്‍പുരോഗതിയിലേക്ക് കുതിക്കുയാണെന്നും പ്രചാരണം നടത്തുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. കൊടുംപട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള പട്ടിണിസൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്‌സ്) 107 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 94-ാംമതാണ് ഇന്ത്യയുടെ സ്ഥാനം. പദ്ധതികളുടെ മോശം നടത്തിപ്പ്, ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, പോഷകാഹാരകുറവ് പരിഹരിക്കുന്നതിനുള്ള നടപടികളിലെ പിന്നോട്ടുപോകല്‍, താഴ്ന്ന റാങ്കില്‍ നില്‍ക്കുന്ന വലിയ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ പിഴവ് തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇന്ത്യയെ കൊടുംപട്ടിണിയിലേക്ക് തള്ളിയിടുന്നതെന്ന് ഈ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
പോഷകാഹാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ്, ഭാരക്കുറവ്, അഞ്ചു വയസിനുതാഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ശിശുമരണ നിരക്ക്, മാതൃആരോഗ്യം എന്നിങ്ങനെയുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മികച്ച സ്‌കോര്‍ പൂജ്യവും ഏറ്റവും മോശം സ്‌കോര്‍ നൂറുമാണ്. ഇന്ത്യയ്ക്ക് ലഭിച്ചത് 30.3 ആണ്. കൊടുംപട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളാണ് ഈ സ്‌കോറില്‍ ഉള്‍പ്പെടുക.
കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളില്‍ പഠനം നടത്തിയപ്പോള്‍ പട്ടിണിയുടെ കാര്യത്തില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെല്ലാം കൊടുംപട്ടിണി നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ആഗോളപട്ടിണി സൂചികയില്‍ ഈ രാജ്യങ്ങളെല്ലാം നിലമെച്ചപ്പെടുത്തി ഇന്ത്യയ്ക്ക് മുകളില്‍ സ്ഥാനം നേടി. ബംഗ്ലാദേശ് 75-ാം സ്ഥാനത്തും മ്യാന്‍മറും പാകിസ്താനും 78, 88 എന്നീ സ്ഥാനങ്ങളിലുമാണ്. മോഡറേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നേപ്പാള്‍ - 73, ശ്രീലങ്ക - 64 സ്ഥാനങ്ങളിലാണ്. പട്ടിണിയേയും പോഷകാഹാരകുറവിനെയും ഫലപ്രദമായി നേരിടുന്ന ചൈന, ഉക്രൈന്‍, തുര്‍ക്കി, ക്യൂബ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് ആഗോള പട്ടിണി പട്ടികയില്‍ ആദ്യ 17 റാങ്കുകളില്‍ ഉള്‍പ്പെടുന്നത്. പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 14 ശതമാനം പേര്‍ക്കും പോഷകാഹാരം ലഭിക്കുന്നില്ല. 37.4 ശതമാനം കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പും 17.3 ശതമാനം കുട്ടികള്‍ ഭാരക്കുറവും നേരിടുന്നു. അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.7 ശതമാനമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പട്ടിണിയും പോഷകാഹാരക്കുറവും ദേശീയ ശരാശരിയെ ഗണ്യമായി ബാധിക്കുന്നുണ്ടെന്ന് ന്യൂഡല്‍ഹിയിലെ ഫുഡ് പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷക പൂര്‍ണ്ണിമ മേനോല്‍ അഭിപ്രായപ്പെട്ടു. 2015 മുതലാണ് ഇന്ത്യയുടെ റാങ്കിങ് ഇടിഞ്ഞു തുടങ്ങിയത്. 2014 ഇന്ത്യയുടെ റാങ്ക് 55-ഉം സ്‌കോര്‍ 17.8ഉം ആയിരുന്നു. 2014-ല്‍ ഇന്ത്യയ്ക്ക് താഴെയായിരുന്നു ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതി. ഈ രണ്ടു രാജ്യങ്ങളും 19.1 എന്ന സ്‌കോറോടെ 57-ാമത്തെ റാങ്കിലായിരുന്നു. 2015-ല്‍ ഇന്ത്യയുടെ റാങ്ക് 80 ആയി താഴ്ന്നു. 2016-ല്‍ 97 ആയി ഇന്ത്യയുടെ റാങ്കിങ് കുത്തനെ ഇടിഞ്ഞു. 2017-ല്‍ അത് 100 ആയി. 2018-ല്‍ ഇന്ത്യയുടെ റാങ്കിങ് 103 ആയി ഉയരുകയും ചെയ്തു.
രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെ വരുമാനം ഇടിയുകയും പട്ടിണി രാജ്യമാകെ പടരുകയും ചെയ്യുമ്പോള്‍ രാജ്യത്തെ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്തില്‍ ഒരു വര്‍ഷത്തിനിടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അംബാനിയുടെ സ്വത്ത് 3730 കോടി ഡോളര്‍ പെരുകിയെന്ന് 'ഫോര്‍ബ്‌സ് മാഗസിന്‍' വെളിപ്പെടുത്തി. വര്‍ധന 73 ശതമാനം. അംബാനിയുടെ മൊത്തം ആസ്തി 8870 കോടി ഡോളറായി. അദാനിയുടെ സ്വത്ത് 61 ശതമാനം വര്‍ധിച്ച് 2520 കോടി ഡോളറായി. ശിവ്‌നാടാരുടെ സമ്പത്ത് 2040 കോടി ഡോളറായി. രാധാകൃഷ്ണന്‍ ധമനി (1540 കോടി ഡോളര്‍), ഹിന്ദുജ സഹോദരങ്ങള്‍ (1280 കോടി ഡോളര്‍), സൈപ്രസ് പുന്നവാല (1150 കോടി ഡോളര്‍), പുല്ലന്‍ജി മിസ്ത്രി (1140 കോടി ഡോളര്‍), ഉദയ് പൊട്ടക് (1130 കോടി ഡോളര്‍), ഗോദറജ് കുടുംബം (1100 കോടി ഡോളര്‍), ലക്ഷ്മി മിത്തല്‍ (1030 കോടി ഡോളര്‍) എന്നിങ്ങനെയാണ് സ്വത്ത്. ആദ്യ പത്ത് സ്ഥാനത്തുള്ളവരുടെ സ്വത്ത് മൊത്തം 51750 കോടി ഡോളറായി. മഹാമാരിയുടെ കാലത്ത് പോലും വന്‍കിട കുത്തകകളുടെ സമ്പത്ത് ഗണ്യമായി വര്‍ധിച്ചപ്പോള്‍ രാജ്യത്തെ 30 കോടിയോളം പേര്‍ക്കാണ് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടത്. പുതുതായി 40 കോടിയോളം പേര്‍ പട്ടിണി കിടക്കുന്നവരുടെ പട്ടികയിലേക്ക് ചേക്കേറുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തെ ജനസമൂഹത്തിന്റെ 70 ശതമാനത്തിന്റെ ആകെ സ്വത്തിനേക്കാള്‍ അധികമാണ് ഒരു ശതമാനം മാത്രം വരുന്ന ഇവിടുത്തെ സമ്പന്നരുടെ സ്വത്ത്.
പോഷകാഹാരക്കുറവ്, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ചാ മുരടിപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ റാങ്ക് നിശ്ചയിച്ചത്. ലോകത്തെങ്ങുമുള്ള വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളില്‍ മൂന്നിലൊന്നും ഭാരക്കുറവുള്ള കുട്ടികളില്‍ പകുതിയും വസിക്കുന്നത് ഇന്ത്യയിലാണ്. കൊടുംപട്ടിണിക്കാരുടെ നാട%
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."