HOME
DETAILS

പ്രതിപക്ഷത്തിന്റെ പങ്കുവഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു: പ്രധാനമന്ത്രി നരേന്ദ്ര മോദി

  
backup
September 13 2018 | 11:09 AM

654645613213213-2

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പങ്കുവഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നത്. അംഗബലമില്ലാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ഇതുവരെ സഭ അംഗീകരിച്ചിട്ടില്ല.

ആവശ്യമായ അംഗബലമുള്ള ഒരു പാര്‍ട്ടിയും പ്രതിപക്ഷത്തില്ലാത്തതിനാല്‍, ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കോണ്‍ഗ്രസിനെ പ്രതിപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മോദി സര്‍ക്കാര്‍ അതനുവദിച്ചിരുന്നില്ല.

''സല്‍ഭരണത്തിലും അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിനാല്‍ നേരത്തെ അവരെ ജനം പുറത്താക്കി. ഇപ്പോഴവര്‍ പ്രതിപക്ഷത്തിന്റെ പങ്കുവഹിക്കുന്നതിലും പരാജയപ്പെട്ടു''- മോദി പറഞ്ഞു. ബി.ജെ.പി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പിന്നീട് മോദി പോയത്, ഗാന്ധി കുടുംബത്തിനെതിരായ തന്റെ സ്ഥിരം പരാമര്‍ശത്തിലേക്കാണ്. താഴേക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗുണം ലഭിക്കുന്നത് ഒരു പാര്‍ട്ടിക്കു മാത്രമാണെന്ന് മോദി പറഞ്ഞു.

താഴേക്കിടയില്‍ പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്ത മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞാന്‍ അനുശോചനത്തോടെ ഓര്‍ക്കുന്നു. അവരുടെയെല്ലാം പോരാട്ട ഗുണം ഒറ്റ കുടുംബത്തിനാണ് ഗുണമായത്. ഒരു കുടുംബത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ കഴിവുറ്റ ഒട്ടേറെ വ്യക്തികള്‍ ത്യാഗം സഹിച്ചു- മോദി പറഞ്ഞു.

രാജ്യത്തെ ഉന്നതിയിലെത്തിക്കാന്‍ ബി.ജെ.പിയുടെ ശ്രമം തുടരുമെന്ന് മോദി പറഞ്ഞു. എല്ലാവരെയും മുന്നോട്ടുകൊണ്ടു പോകാന്‍ മറ്റാര്‍ക്കും ധൈര്യമില്ലെന്നും മോദി പറഞ്ഞു.

പ്രസംഗങ്ങളിലൂടെയും ട്വീറ്റുകളിലൂടെയും ആളുകളെ കൂട്ടിയും പ്രതിപക്ഷം കേന്ദ്രത്തിലെത്താന്‍ പുതിയ വഴികള്‍ നോക്കുകയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടം ഞങ്ങള്‍ തുടരും- മോദി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago