HOME
DETAILS

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല; അനാസ്ഥ

  
backup
October 22 2020 | 06:10 AM

pathanapuram-covid-deathcomplanit-agaisnt-thiruvananthapuram-medical-college35421

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ വീഴ്ച്ച. ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചല്ലൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് ഉള്ളത്.

മഞ്ചളൂരുള്ള ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാല്‍ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഇതിനാല്‍ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാത്ത വിവരം അറിയാതെ കുടുംബം ഇയാളുടെ മരണാനന്തര ചടങ്ങുകളെല്ലാം നടത്തുകയും ചെയ്തിരുന്നു.

ശ്വാസംമുട്ടലിനെത്തുടര്‍ന്ന് സെപ്തംബര്‍ 18നാണ് ദേവരാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഭാര്യ പുഷ്പ വീട്ടിലേക്ക് മടങ്ങി. പിന്നീട് പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ രണ്ടിന് ദേവരാജന്‍ മരിച്ചെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പുഷ്പയെ ഫോണില്‍ വിവരമറിയിച്ചു. വീട്ടുവളപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ കൊല്ലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാമെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു പ്രശ്‌നത്തില്‍ പൊലിസ് സ്റ്റേഷനെ സമീപിച്ചപ്പോഴാണ് മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ലെന്ന് കുടുംബം അറിഞ്ഞത്.

മോര്‍ച്ചറിയിലുള്ള മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ബന്ധുക്കളുടെ സത്യവാങ്മൂലം ആവശ്യമാണെന്നും എന്നാല്‍ ദേവരാജന്റെ ബന്ധുക്കള്‍ ഇത് നല്‍കിയിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്്. സത്യവാങ്മൂലത്തിന്റെ കാര്യം കുടുംബത്തിന് അറിയില്ലായിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതര്‍ കുടുംബത്തെ ബോധ്യപ്പെടുത്തുമുണ്ടായിരുന്നില്ല.

ശേഷം വ്യാഴാഴ്ച്ച കുടുംബം സത്യവാങ്മൂലം നല്‍കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  7 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  21 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago