HOME
DETAILS

മുക്കം നഗരസഭയ്ക്ക് 37 കോടി രൂപയുടെ വികസന പദ്ധതി

  
backup
July 25, 2016 | 9:02 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-37-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

മുക്കം:മുക്കം നഗരസഭയ്ക്ക് 37 കോടി രൂപയുടെ പദ്ധതി. ടൗണ്‍ സൗന്ദര്യവല്‍ക്കരണം നഗരസഭ ഓഫിസിന് സ്ഥലമെടുക്കല്‍, മാര്‍ക്കറ്റിന് സ്ഥലമെടുക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. കാര്‍ഷിക മേഖലയുടെപോഷണം,ജൈവ പച്ചക്കറി കൃഷി, കുറ്റികുരുമുളക്, ഇടവിളകൃഷി, തെങ്ങുകൃഷി എന്നിവയുടെ പ്രോത്സാഹനം, തെരുവുവിളക്ക് വഴിവിളക്ക് പദ്ധതി, എല്‍.ഇ. ഡി ബള്‍ബ് നിര്‍മാണ യൂനിറ്റ്, മുഴുവന്‍ പട്ടികജാതി വീടുകള്‍ക്കും എല്‍.ഇ.ഡി ബള്‍ബ് വിതരണം എന്നിവയും പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്.
ഇവയ്‌ക്കെല്ലാം പുറമെ വനിതകള്‍ക്ക് ഓട്ടോറിക്ഷ, ക്രെഡിറ്റ് ലിങ്ക് ഡ് സബ്‌സിഡി സ്‌കീമില്‍ ഉള്‍പ്പെടുത്തി 18 കോടിയുടെ 300 ഭവനങ്ങള്‍ക്ക് ധനസഹായം അനുവദിക്കലും നടപ്പാക്കും
സ്വഛ് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ വീടുകളിലും കക്കൂസ് നിര്‍മിക്കല്‍, ഗ്രാമീണ റോഡുകള്‍ക്ക് മൂന്നു കോടി രൂപ, അങ്കണവാടികള്‍ക്ക് കെട്ടിടം, സമഗ്ര കുടിവെള്ള പദ്ധതി, വിദ്യാഭ്യാസമേഖലയില്‍ 50 ലക്ഷം രൂപയുടെ പദ്ധതി, പ്രൊഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കല്‍, ഖരമാലിന്യ സംസ്‌കരണം, ജൈവ മാലിന്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണ ശുചിത്വ പരിപാലന പരിപാടികള്‍ക്ക് തുക അനുവദിക്കല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടത്.
ഇ. എം. എസ് സ്മാരക ഹാളില്‍ നടന്ന വികസന സെമിനാര്‍ നഗരസഭാചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഫരീദമോയിന്‍കുട്ടി അധ്യക്ഷതവഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ശ്രീധരന്‍ പദ്ധതി അവതരിപ്പിച്ചു.
കരടു പദ്ധതി രേഖ എ. കല്യാണിക്കുട്ടിക്കു നല്‍കി വി. കുഞ്ഞന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.ചന്ദ്രന്‍ മാസ്റ്റര്‍, പി.പ്രശോഭ് കുമാര്‍, സാലി സിബി, വി.ലീല, കൗണ്‍സിലര്‍മാരായ ജസി രാജന്‍, പി.കെ മുഹമ്മദ്, ടി.ടി സുലൈമാന്‍, രജിത കുപ്പോട്ട്, ഷഫീഖ് മാടായി സംസാരിച്ചു.സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ സ്വാഗതവും കൗണ്‍സിലര്‍ മുക്കം വിജയന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ പൊലിസ്‌ വാഹനം അപകടത്തിൽപ്പെട്ടു; പൊലിസുകാർക്ക് പരുക്ക്

Kerala
  •  7 days ago
No Image

അബൂദാബിയിൽ റൊണാൾഡോ മാജിക്: സൗഹൃദ മത്സരത്തിൽ അൽ-നസ്റിന് ഉജ്വല വിജയം; അൽ വഹ്ദയെ 4-2ന് തകർത്തു

uae
  •  7 days ago
No Image

ആര്‍.ശ്രീലേഖ പുറത്തുവിട്ട പ്രീപോള്‍ സര്‍വേ ഫലം നിര്‍മിച്ചത് ബി.ജെ.പി ഓഫിസില്‍- റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

'കൂടെതാമസിക്കുന്നവരുമായി വാക്കുതര്‍ക്കം, പിന്നാലെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിപ്പോയി'; ദുരൂഹത ബാക്കിയാക്കി മലയാളി യുവാവിന്റെ മരണം

uae
  •  7 days ago
No Image

കേന്ദ്ര മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

National
  •  7 days ago
No Image

യുഎഇയിൽ ഈ ആഴ്ച മുഴുവൻ മഴയ്ക്കും തണുപ്പിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്റെ നോട്ടിസ്

Kerala
  •  7 days ago
No Image

വൈഡോഡ് വൈഡ്, ഓവർ എറിഞ്ഞുതീർക്കാൻ എടുത്തത് 13 പന്തുകൾ; അർഷ്ദീപിന്റെ ബൗളിം​ഗിൽ കട്ടക്കലിപ്പിലായി ​ഗംഭീർ

Cricket
  •  7 days ago
No Image

യുഎസ് സമ്മർദ്ദം; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% ചുങ്കം ചുമത്തി മെക്‌സിക്കോ

International
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; പ്രതീക്ഷയോടെ മുന്നണികൾ

Kerala
  •  7 days ago