HOME
DETAILS

രണ്ടാമൂഴത്തിന് മധുസൂദനനെങ്കിൽ കുഞ്ഞികൃഷ്ണൻ 'സ്വതന്ത്രനാ'കും

  
February 18, 2026 | 2:27 AM

If Madhusudhanan wins the second term Kunjikrishnan will become independent

കണ്ണൂർ: സിറ്റിങ് എം.എൽ.എമാർ മത്സരത്തിറങ്ങണമെന്ന് സി.പി.എം നേതൃത്വം നിർദേശിച്ചതിനാൽ പയ്യന്നൂരിൽ രണ്ടാമൂഴത്തിനൊരുങ്ങി ടി.ഐ മധുസൂദനൻ. അതേസമയം മധുസൂദനനാണ് സ്ഥാനാർഥിയെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സി.പി.എം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ. 

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്നാണ് ഇന്നലെ സ്വകാര്യ ചാനലിനോട് കുഞ്ഞികൃഷ്ണൻ പറഞ്ഞത്. എന്നാൽ മധുസൂദനനാണ് സി.പി.എം സ്ഥാനാർഥിയെങ്കിൽ പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അടുപ്പക്കാരോട് വി.കുഞ്ഞികൃഷ്ണൻ മനസുതുറന്നത്. 

ധനരാജ് രക്തസാക്ഷി ഫണ്ട്, സി.പി.എം ഏരിയാകമ്മിറ്റി ഓഫിസ് ഫണ്ട്, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ മധുസൂദനന്റെ നേതൃത്വത്തിൻ വൻ വെട്ടിപ്പ് നടത്തിയെന്ന് മധ്യമങ്ങളോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. 
കണക്കുകൾ മുമ്പ് പാർട്ടി ഘടകങ്ങളിൽ അവതരിപ്പിച്ചതാണെന്നും ചെറിയ വീഴ്ചകൾക്ക് മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി എടുത്തെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. 

വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ടി.ഐ മധുസൂദനന് സ്ഥാനാർഥിത്വം നിഷേധിച്ചാൽ അത് കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാകുമെന്നു സി.പി.എം നേതൃത്വം കരുതുന്നത്. അതുകൊണ്ടുകൂടിയാണ് മധുസൂദനന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി പച്ചക്കൊടി കാട്ടിയത്. 

സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിനു മുന്നോടിയായി 13 മുതൽ 16 വരെ മധുസൂദനൻ മണ്ഡലത്തിൽ  വികസന മുന്നേറ്റജാഥ നടത്തിയിരുന്നു. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിൽ ഉൾപ്പെടെ വൻജനാവലിയാണ് ജാഥയിൽ അണിചേർന്നത്. ഈ സാഹചര്യത്തിലാണ് മധുസൂദനൻ മത്സരത്തിനിറങ്ങിയാൽ എതിർസ്ഥാനാർഥിയാകാൻ കുഞ്ഞികൃഷ്ണൻ ഒരുങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49780 വോട്ടിനാണ് ടി.ഐ മധുസൂദനൻ കോൺഗ്രസിലെ എം.പ്രദീപ്കുമാറിനെ പരാജയപ്പെടുത്തിയത്. 

പാളയം വിടുമോ വിമതർ?

പാർട്ടിക്കെതിരേ പടനയിക്കാൻ വി.കുഞ്ഞികൃഷ്ണന് കരുത്തായത് പയ്യന്നൂരിലെയും വെള്ളൂരിലെയും വിമതരാണെന്ന് സി.പി.എം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. ഇവരാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനും പുസ്തകപ്രകാശനത്തിനുമൊക്കെ ചുക്കാൻപിടിച്ചത്. കുഞ്ഞികൃഷ്ണന് അനുകൂലമായി ബോർഡുകളും പോസ്റ്ററുകളുമുയർന്നതിനും പിന്നിൽ 'വെള്ളൂർ ലോബി' എന്നറിയപ്പെടുന്ന വിമതകൂട്ടായ്മയായിരുന്നുവെന്നും പാർട്ടിക്ക് ബോധ്യമായിട്ടുണ്ട്. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നടത്തിയ 'രഹസ്യാന്വേഷണ'ത്തിലാണ് കുഞ്ഞികൃഷ്ണനു പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ സി.പി.എമ്മിനു ലഭിച്ചത്. ടി.പുരുഷോത്തമൻ, മുൻ എം.എൽ.എ സി.കൃഷ്ണൻ, കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി.നാരായണൻ, പയ്യന്നൂർ നഗരസഭ ചെയർമാൻ സരിൻ ശശി, സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി.സന്തോഷ് എന്നിവരൊക്കെ പാർട്ടിയുടെ സംശയ നിഴലിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  5 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  5 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  5 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  5 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  5 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  5 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  5 days ago