HOME
DETAILS
MAL
ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും
Web Desk
February 18, 2026 | 2:06 AM
കോഴിക്കോട്: തീപിടുത്തമുണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. നാല് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻ തന്നെ പുറത്തെത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനു പുറമെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റും സേവനത്തിനെത്തി. ണ്ട് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."