HOME
DETAILS

തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; കോഴിക്കോട് നഗരം ഭീതിയില്‍, അധികൃതര്‍ക്കെതിരെ വ്യാപാരികള്‍

  
Web Desk
February 18, 2026 | 2:56 AM

kozhikode fire safety traders protest over unfulfilled government promises

കോഴിക്കോട്: നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന അഗ്‌നിബാധകളില്‍ സുരക്ഷാ വീഴ്ച ആരോപിച്ച് വ്യാപാരി സംഘടനകള്‍ പ്രതിഷേധത്തിലേക്ക്. മുമ്പുണ്ടായ വലിയ അപകടങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ജലരേഖയായെന്നും നഗരവാസികളും വ്യാപാരികളും ഒരുപോലെ സുരക്ഷാ ഭീഷണിയിലാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി.

 മിഠായിത്തെരുവ് തീപിടിത്തത്തിന് ശേഷം പ്രഖ്യാപിച്ച സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല.
നഗരത്തിലെ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം പോലുമില്ലാത്ത അവസ്ഥയാണെന്ന് സംഘടന ആരോപിക്കുന്നു.

ബഹുനില കെട്ടിടങ്ങളില്‍ കൃത്യമായ ഫയര്‍ ഓഡിറ്റ് നടത്തുന്നതിലോ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിലോ അധികൃതര്‍ പരാജയപ്പെടുന്നു.
നിലവിലെ സാഹചര്യത്തിലെ ആശങ്ക അറിയിക്കാന്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി നല്‍കാനാണ് വ്യാപാരികളുടെ തീരുമാനം.

പാളയം ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫിസര്‍ ഇന്ന് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. 2023 ഏപ്രിലിലും ഇതേ വസ്ത്രാലയത്തില്‍ വന്‍ തീപിടിത്തം ഉണ്ടായിരുന്നതായും അന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രണ്ട് പതിറ്റാണ്ട് 40 വലിയ തീപിടിത്തങ്ങള്‍

കഴിഞ്ഞ 20 വര്‍ഷത്തിനിടെ നാല്‍പ്പതോളം വലിയ തീപിടിത്തങ്ങളാണ് കോഴിക്കോട് നഗരത്തെ നടുക്കിയത്.

മിഠായിത്തെരുവ്, മെഡിക്കല്‍ കോളജ്, കലക്ടറേറ്റ്, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പലപ്പോഴായി തീപിടിത്തമുണ്ടായി.

കഴിഞ്ഞ വര്‍ഷം ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ അനധികൃത നിര്‍മ്മാണങ്ങള്‍ വലിയ തടസ്സമായിരുന്നു.

അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചയാവുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്യുന്ന സുരക്ഷാ മാനദണ്ഡങ്ങളില്‍ ശാശ്വതമായ പരിഹാരം വേണമെന്നാണ് നഗരവാസികളുടെ ആവശ്യം.

 

Merchant organizations in Kozhikode are protesting against the government's failure to implement promised fire safety measures and infrastructure improvements following a string of major fire accidents in the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് റിപ്പോർട്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ മഴ: ജാഗ്രതാ നിര്‍ദേശം

Kerala
  •  9 days ago
No Image

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  9 days ago
No Image

'റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും, ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും'; രാഹുല്‍ ഗാന്ധി കോട്ടയത്ത്

Kerala
  •  9 days ago
No Image

ബെസ്റ്റ് ആരെന്ന് ജനങ്ങൾ പറയട്ടെ; തൃത്താലയിൽ എം.ബി രാജേഷുമായി നേർക്കുനേർ സംവാദത്തിന് തയ്യാറെന്ന് വി.ടി ബൽറാം

Kerala
  •  9 days ago
No Image

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

crime
  •  9 days ago
No Image

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; സിപിഎമ്മിന് വൻ തിരിച്ചടി

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

Kerala
  •  9 days ago
No Image

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

National
  •  9 days ago