HOME
DETAILS

മുസ്‌ലിംകള്‍ക്കെതിരേ കലാപ നീക്കം മ്യാന്‍മറില്‍ ബുദ്ധ നേതാക്കള്‍ അറസ്റ്റില്‍

  
backup
May 14 2017 | 04:05 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%b2


യാങ്കൂണ്‍: മുസ്‌ലിംകളെ റോഹിംഗ്യരെന്ന് മുദ്രകുത്തി ആക്രമിക്കുന്നുവെന്ന പരാതിയില്‍ രണ്ട് ബുദ്ധ തീവ്രവാദികളെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്തു. ദേശീയവാദികളെന്നറിയപ്പെടുന്ന തീവ്ര ബുദ്ധ നേതാക്കളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ കഴിഞ്ഞ ദിവസം പൊലിസ് കേസെടുത്തിരുന്നു. മ്യാന്‍മറില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള നഗരമായ യാങ്കൂണില്‍ രണ്ട് മുസ്‌ലിം സ്‌കൂളുകള്‍ കഴിഞ്ഞ ദിവസം ബുദ്ധ തീവ്രവാദികള്‍ അടപ്പിച്ചിരുന്നു.
ഇവിടത്തെ മുസ്‌ലിംകള്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന റോഹിംഗ്യകളാണെന്ന് ആരോപിച്ചാണ് ഇവരുടെ നടപടി. മ്യാന്‍മറിന്റെ വാണിജ്യ തലസ്ഥാനമാണ് യാങ്കൂണ്‍. മുസ്‌ലിം- ബുദ്ധ സംഘര്‍ഷം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നടപടി. ബുദ്ധ തീവ്രവാദികളുടെ കേന്ദ്രങ്ങളിലും വ്യാപക റെയ്ഡ് നടന്നു. ദേശീയവാദികളുടെ സംഘടനയായ പാട്രിയോടിക് മോന്‍ക്‌സ് യൂനിയന്‍ (പി.എം.യു) ആസ്ഥാനത്തും റെയ്ഡ് നടന്നു. മുസ്‌ലിംകള്‍ തിങ്ങിതാമസിക്കുന്ന യാങ്കൂണ്‍ നഗരത്തിലെ പി.എം.യു ഫ്‌ളാറ്റുകളിലും പൊലിസ് പരിശോധന നടത്തി.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടെ പൊലിസ് ആകാശത്തേക്ക് വെടിവച്ചു. രണ്ടാഴ്ച മുന്‍പാണ് പ്രദേശത്തെ മുസ്‌ലിം സ്‌കൂളുകള്‍ ബുദ്ധര്‍ അടപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. അഞ്ചു പേര്‍ക്കെതിരേയാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. ഇവരെ പിടികൂടാന്‍ ശ്രമം നടക്കുന്നുവെന്നും പൊലിസ് മേജര്‍ ഖിന്‍ മൗങ് ഓ അറിയിച്ചു. യാങ്കൂണിലെ മിന്‍ഹലാര്‍ താങ് ന്യോന്‍ത് ജില്ലയില്‍ കഴിഞ്ഞ ആഴ്ച ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു. 13 മാസമായി തുടരുന്ന ആങ് സാന്‍ സൂക്കിയുടെ ഭരണത്തില്‍ ബുദ്ധ തീവ്രവാദി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നത് ആദ്യമാണ്.
റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആഗോളതലത്തില്‍ മ്യാന്‍മര്‍ ഭരണകൂടവും ആങ് സാന്‍ സൂക്കിയും വിമര്‍ശനം നേരിട്ടിരുന്നു. 2012 മുതല്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരേ ബുദ്ധഭീകരരുടെ ആക്രമണം വര്‍ധിച്ചിട്ടുണ്ട്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago